
മനാമ: ബഹ്‌റൈന്‍ ദേശീയ ദിനം പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 16 മുതല്‍ 18 വരെയാണ് പൊതു അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് വിവരം അറിയിച്ചത്.
സര്‍ക്കാര്‍ ഓഫീസുകള്‍, മന്ത്രാലയങ്ങള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അവധിയായിരിക്കും. ഡിസംബര്‍ 16 ആണ് ബഹ്‌റൈന്‍ ദേശീയ ദിനം. ശനിയാഴ്ച ഔദ്യോഗിക പൊതു അവധിയായതിനാല്‍ പകരം 18ന് അവധി നല്‍കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.





