IndiaNEWS

ഗവർണറുടെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കും

തിരുവനന്തപുരം: ഗവര്‍ണറുടെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ.

സംസ്ഥാനത്തെ ക്രമസമാധാന സ്ഥിതിയെക്കുറിച്ച്‌ ഗവര്‍ണര്‍ കേന്ദ്രത്തിന് പ്രതിമാസ റിപ്പോര്‍ട്ട് നല്‍കാറുണ്ട്. ഇതില്‍ സുരക്ഷാവീഴ്ചയും തനിക്കുനേരേ ആക്രമണത്തിന് ശ്രമിച്ചതും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.ഇതോടെ അദ്ദേഹത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

നേരത്തേ രാജ്ഭവന്റെ സുരക്ഷ കേന്ദ്രസേനയ്ക്കായിരുന്നു. അര്‍ദ്ധസൈനിക വിഭാഗമായ സി.ആര്‍.പി.എഫിനെ വിന്യസിക്കുന്നതിന് പുറമേ, രാജ്ഭവൻ അടങ്ങിയ കവടിയാര്‍ മേഖലയില്‍ ആര്‍മി ആക്‌ട് പ്രഖ്യാപിച്ച്‌ സൈന്യത്തെ ഇറക്കുന്നതും പരിഗണിച്ചേക്കും. ഇക്കാര്യങ്ങളെക്കുറിച്ച്‌ ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരുമായി ആശയവിനിമയം നടത്തി.

Signature-ad

ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും ഒരുപോലെ ഇസ‍ഡ് പ്ലസ് സുരക്ഷയാണെങ്കിലും ഗവര്‍ണറെ ആര്‍ക്കും വഴിയില്‍ തടയാമെന്ന അവസ്ഥയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: