IndiaNEWS

മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ 30കാരിയെ കൂട്ട ബലാത്സംഗം ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശില്‍ ഓടുന്ന ട്രെയിനില്‍ 30കാരിയെ കൂട്ട ബലാത്സംഗം ചെയ്തു.പ്രതികൾ കടന്നുകളഞ്ഞതോടെ അടുത്ത സ്റ്റേഷനില്‍ ഇറങ്ങിയ യുവതി പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.

പക്കാരിയ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. സത്ന ജില്ലയിലെ ഉഞ്ചറ റെയില്‍വേ സ്റ്റേഷനിലേക്ക് യാത്ര ചെയ്യാന്‍ കട്നി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പാസഞ്ചര്‍ ട്രെയിനില്‍ കയറിയ യുവതിക്കാണ് ദുരനുഭവം ഉണ്ടായത്. യാത്രയ്ക്കിടെ പക്കാരിയ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തി. ഈസമയം ട്രെയിനിൽ കയറിയ പ്രതികൾ  പക്കാരിയ മുതല്‍ മൈഹാര്‍ സ്റ്റേഷന്‍ വരെ യുവതിയെ മാറിമാറി പീഡിപ്പിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.

Signature-ad

മൈഹാര്‍ സ്റ്റേഷനില്‍ ഇറങ്ങി പ്രതികൾ രക്ഷപ്പെടുകയും ചെയ്തു.ഇവിടെ ഇറങ്ങാൻ ശ്രമിച്ചെങ്കിലും യുവതിക്ക് സാധിച്ചില്ല. ഒടുവില്‍ സത്‌ന റെയില്‍വേ സ്റ്റേഷനിലാണ്  ഒരുവിധത്തില്‍  യുവതി ട്രെയിന്‍ ഇറങ്ങിയത്. തുടര്‍ന്ന് യുവതി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: