KeralaNEWS

വന്‍ ഭക്‌തജനത്തിരക്ക്‌ അനുഭവപ്പെട്ടിട്ടും ശബരിമലയിൽ അരവണ വില്‍പനയില്‍  ഇടിവ്‌

കൊച്ചി :  ശബരിമലയിലെ അരവണ വില്‍പനയില്‍ ഇത്തവണ വന്‍ ഇടിവ്‌. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 കോടി രൂപയുടെ കുറവാണുള്ളത്‌.

കഴിഞ്ഞാഴ്‌ച അവസാനിക്കുമ്ബോഴുള്ള കണക്കാണിത്‌.അരവണയില്‍ ചേര്‍ക്കുന്ന ഏലക്കയില്‍ കീടനാശിനി സാന്നിധ്യമുണ്ടെന്ന പ്രചരണം തിരിച്ചടിയായെന്നാണു വിലയിരുത്തല്‍.

Signature-ad

 കഴിഞ്ഞവര്‍ഷങ്ങളെ അപേക്ഷിച്ചു ഇക്കുറി വന്‍ ഭക്‌തജനത്തിരക്ക്‌ അനുഭവപ്പെട്ടിട്ടും പലരും അരവണ വാങ്ങാതെയാണു മടക്കം.
വാങ്ങുന്ന ടിന്നിന്റെ എണ്ണവും കുറഞ്ഞു. മറ്റു സംസ്‌ഥാനങ്ങളില്‍നിന്നുള്ള ഭക്‌തരും അരവണ വാങ്ങല്‍ കുറച്ചിട്ടുണ്ട്‌. കഴിഞ്ഞ തവണത്തേക്കാന്‍ വില്‍പനയില്‍ പത്തിലൊന്നു കുറവാണുള്ളതെന്നു ദേവസ്വംബോര്‍ഡ്‌ വൃത്തങ്ങള്‍ പറഞ്ഞു.

Back to top button
error: