KeralaNEWS

‘ഹെല്‍മെറ്റ്’ ധരിക്കാത്തതിന് കാര്‍ ഉടമയ്ക്ക് 500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

ആലപ്പുഴ: ‘ഹെല്‍മെറ്റ്’ ധരിക്കാത്തതിന് കാര്‍ ഉടമയ്ക്ക് 500 രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്.ചാരുംമൂട് കരിമുളയ്ക്കല്‍ ശ്രേയസില്‍ എസ്.അനില്‍ കുമാറിനാണ് പിഴ അടയ്ക്കാനായി നോട്ടീസ് കിട്ടിയത്.
നവംബര്‍ 30ന് വൈകീട്ട് കുറത്തികാട് പോലീസ് എടുത്ത കേസിലാണ് നോട്ടീസ്.ഹെല്‍മെറ്റ് വെക്കാതെ സ്കൂട്ടര്‍ ഓടിക്കുന്ന യുവതിയുടെ ചിത്രവും അനില്‍ കുമാറിന്റെ കാറിന്റെ നമ്ബരും പേരും വിലാസവുമടക്കമുള്ള കാര്യങ്ങളാണു നോട്ടീസിലുള്ളത്.
പടനിലം-ചുനക്കര-ചെട്ടികുളങ്ങര റോഡില്‍ നിയമലംഘനം നടന്നതായാണ് പറയുന്നത്. ആ ദിവസം അതുവഴി യാത്ര ചെയ്തിട്ടില്ലെന്ന് അനില്‍ കുമാര്‍ പറയുന്നു. തന്റെ വാഹനത്തിന്റെ പേരില്‍ തെറ്റിവന്ന പിഴ ഒഴിവാക്കിത്തരണമെന്നാവശ്യപ്പെട്ട് അനിൽകുമാർ കുറത്തികാട് പോലീസില്‍ പരാതി നല്കിയിട്ടുണ്ട്.

Back to top button
error: