KeralaNEWS

മലപ്പുറത്ത് ഏഴു മാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു

മലപ്പുറം: പാണ്ടിക്കാട് ഏഴു മാസം പ്രായമായ കുഞ്ഞ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണു മരിച്ചു. പാണ്ടിക്കാട് തമ്ബാനങ്ങാടി ബൈപാസ് റോഡിലെ അരിപ്രതൊടി സമിയ്യയുടെയും മേലാറ്റൂര്‍ കളത്തുംപടിയൻ ഷിഹാബുദ്ദീന്റെയും മകള്‍ ഹാജാ മറിയം ആണു മരിച്ചത്.

തമ്ബാനങ്ങാടിയിലുള്ള സമിയ്യയുടെ വീട്ടില്‍ വിരുന്നെത്തിയതായിരുന്നു ഇവര്‍.

Signature-ad

കുഞ്ഞ് മൂത്രമൊഴിച്ചതിനെത്തുടര്‍ന്ന് കഴുകാൻ പുറത്തിറങ്ങിയതായിരുന്നു സമിയ്യ. ഈ സമയം നായ ആക്രമിക്കാൻ വന്നെന്നും ഓടിയപ്പോള്‍ കയ്യില്‍നിന്ന് വഴുതി കുഞ്ഞ് കിണറ്റില്‍ വീഴുകയായിരുന്നെന്നും വീട്ടുകാര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നു പൊലീസ് അറിയിച്ചു. അഗ്‌നിരക്ഷാ സേനാംഗം കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്ത് ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കബറടക്കം നടത്തി.

Back to top button
error: