എന്നാല്‍ ശ്രീശാന്ത് തുടക്കമിട്ട പ്രശ്‌നങ്ങളാണ് ഗംഭീറിനെ പ്രകോപിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മല്‍സരത്തിന്റെ രണ്ടാം ഓവറില്‍ ഗംഭീര്‍ ശ്രീക്കെതിരേ തുടര്‍ച്ചയായി സിക്‌സറും ഫോറും നേടിയിരുന്നു.
തൊട്ടടുത്ത പന്തില്‍ ഡിഫന്‍സ് ചെയ്യുന്നതിനിടെയാണ് ശ്രീ പ്രകോപനവുമായി ഗംഭീറിന് അടുത്തേക്ക് നീങ്ങിയത്. സംഭവം വിവാദമായതോടെ ലെജന്‍ഡ്‌സ് ലീഗ് അധികൃതര്‍ തുടര്‍നടപടിയുമായി രംഗത്തെത്തിയിട്ടുണ്ട്.
ശ്രീക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി അദ്ദേഹത്തിന് അധികൃതർ നോട്ടീസ് അയച്ചിട്ടുണ്ട്. ലീഗുമായി ഒപ്പിട്ട കരാറില്‍ നിന്ന് വിരുദ്ധമായ കാര്യങ്ങള്‍ താരത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായെന്നാണ് ആരോപണം.
സോഷ്യല്‍മീഡിയയില്‍ ഗംഭീറിനെതിരേ താരം പോസ്റ്റ് ചെയ്ത വീഡിയോ എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും അതിനു ശേഷം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നുമാണ് ആവശ്യം. ശ്രീശാന്ത് ശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടി മാത്രമാണ് ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കി രംഗത്തു വന്നതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
ഐപിഎല്ലിനിടെ നടന്ന ഒത്തുകളി കേസില്‍ അകപ്പെട്ടതോടെ ഏറെക്കുറെ കരിയര്‍ അവസാനിച്ച ശ്രീശാന്ത് അടുത്തിടെയാണ് വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.