Lead NewsNEWS

അഭിമാനത്തോടെ oswc

സംസ്ഥാന ബജറ്റില്‍എല്ലാ സ്‌കൂളിലും സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരെ നിയമിക്കാനും കൗണ്‍സലര്‍മാരുടെ ഹോണറേറിയം വര്‍ധിപ്പിക്കാനും തീരുമാനിച്ച നടപടിയില്‍ എല്‍ ഡി എഫ് സര്‍ക്കാരിനെ അഭിനന്ദിച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സ് ആന്റ് കൗണ്‍സിലേഴ്‌സ് (OSWC).

സംഘടനയുടെ എല്ലാ നിര്‍ദ്ദേശങ്ങളും പഠിച്ച് പരിഗണിച്ച ബഡ്ജറ്റ് ഉള്‍പ്പെടുത്തിയ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസകിനൊടുള്ള നന്ദിയും സംഘടന അറിയിച്ചു. സാമൂഹ്യ വനിതാ ശിശുക്ഷേമ രംഗത്ത് പിണറായി സര്‍ക്കാരിന്റെ കരുതലും പ്രതിബദ്ധതയുമാണ് ഈ തീരുമാനം അയാളപ്പെടുത്തുന്നത്. മഹാപ്രളയത്തിന്റെയും മഹാമാരിയുടെയും കാലത്ത് കേരളത്തിന്റെ അതിജീവനത്തിന് മനോധൈര്യം പകരാന്‍ സര്‍ക്കാരിനൊപ്പം നിന്ന സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരുടെ സേവനവും വിലമതിക്കുന്നുവെന്നും തുടര്‍ന്നും പ്രയോജനപ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി കെ കെ ശൈലജയുടെയും വാഗ്ദാനം ഈ പ്രതിസന്ധി ഘട്ടത്തിലും പാലിക്കപ്പെടുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.

Signature-ad

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ക്ഷേമ രംഗത്ത് സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന കൗണ്‍സലര്‍മാര്‍ക്ക് ആത്മവിശ്വാസവും മാന്യതയും പ്രോത്സാഹനവും ഏറ്റുന്നതാണ് ഹോണറേറിയം വര്‍ധിപ്പിച്ച തീരുമാനം. കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ക്ഷേമ രംഗങ്ങളില്‍ പുതുമാതൃകകള്‍ തീര്‍ക്കുന്ന നവകേരള ദൗത്യത്തിനൊപ്പം സംസ്ഥാനത്തെ 1024 ഓളം വരുന്ന സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരുടെ പിന്തുണ അഭംഗുരം തുടരുമെന്നും ഈ മേഖലക്ക് നവോന്മേഷം പകര്‍ന്ന എല്‍ ഡി എഫ് സര്‍ക്കാരിനെ ഹൃദ്യമായി അഭിവാദ്യം ചെയ്യുന്നതായും സംസ്ഥാന പ്രസിഡന്റ് ഐഷ പോറ്റിയും ജനറല്‍ സെക്രറി ധന്യ ആബിദും അറിയിച്ചു.

Back to top button
error: