KeralaNEWS

സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ജോലി ലഭിക്കാത്തതിന്റെ മനോവിഷമം മൂലമെന്ന് ബന്ധുക്കള്‍

   സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ യുവാവിനെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആലുവ യുസി കോളജ് കടുപ്പാടം കണ്ണാ പടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകന്‍ അജ്മലി (28)നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.

അടുത്തിടെ ജോലി തേടി അജ്മല്‍ ദുബൈയില്‍ പോയിരുന്നുവെന്നും എന്നാല്‍ അവിടെ ജോലിയൊന്നും ലഭിക്കാത്തതിന്റെ പേരില്‍ കടുത്ത മനോവിഷമത്തില്‍ ആയിരുന്നുവെന്നും ബന്ധുക്കളും സമീപവാസികളും പറയുന്നു. മരണത്തിനു പത്ത് മിനുറ്റ് മുമ്പ് സ്വന്തം  ഇന്‍സ്റ്റാഗ്രാമില്‍ തന്റെ മരണം സൂചിപ്പിക്കുന്ന പോസ്റ്റും അജ്മല്‍ പങ്കുവച്ചിരുന്നു. ജനനം 1995- മരണം 2023 എന്നെഴുതിയ സ്വന്തം ചിത്രമാണ് അജ്മല്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.

Signature-ad

അജ്മലിനെ മുറിയില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ട വീട്ടുകാര്‍ ഉടന്‍ തന്നെ ആലുവ നജാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍നടപടികള്‍ക്കായി മൃതദേഹം ആലുവ പൊലീസിന് കൈമാറി.

Back to top button
error: