മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘നേര്’ ആദ്യ ട്രയിലർ പ്രകാശനം ചെയ്തു, വീഡിയോ കാണാം
ഉദ്വേഗവും ഉൽക്കണ്ഠയും കൊണ്ട് പ്രേക്ഷകരെ കൊടുമ്പിരി കൊള്ളിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ് മോഹൻ ലാൽ ടീമിന്റെ ‘നേര്.’ കോടതിക്കുള്ളിലും പുറത്തും ഒരു കേസിൻ്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയാണെന്ന് വ്യക്തമായി കാട്ടിത്തരുന്ന ഒരു ചിത്രമാണിത്.
പൂർണ്ണമായും കോർട്ട് റൂം ഡ്രാമയെന്ന് വിശേഷിപ്പിക്കാവുന്ന
ഈ ചിത്രത്തിൻ്റെ ആദ്യ ട്രയിലർ പ്രകാശനം ചെയ്തു. വളരെക്കുറച്ചു സമയം കൊണ്ടു തന്നെ സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിച്ചു കൊണ്ട് ട്രയിലർ പ്രേഷകർക്ക് ദൃശ്യവിസ്മയമായി മാറിയിരിക്കുന്നു.
ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിൽ നടന്ന ഒരു കേസ്റ്റണ് ഈ ചിത്രത്തിലൂടെ വിശകലനം ചെയ്യുന്നത്.
ഈ സസ്പെൻസ് ത്രില്ലറിൻ്റെ മുഹൂർത്തങ്ങൾ ഈ ചിത്രത്തിലുടനീളം പ്രകടമാകുന്നതായി ട്രയിലറിൽ വ്യക്തമാകുന്നു
വർഷങ്ങളായി കേസ് അറ്റൻഡ് ചെയ്യാത്ത സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ വിജയമോഹൻ ഒരു കേസ് അറ്റൻഡ് ചെയ്യാൻ എത്തുന്നതും സംഘർഷഭരിതമായ സംഭവ പരമ്പരകൾ ഒന്നൊന്നായി ഇതൾ വിരിയുന്നതും ഇതിൽ കാണാം.
ഇതിനകം
കേരളത്തിൽ ഒരു കോടതി രാത്രി സിറ്റിംഗ് നടത്തുന്നു എന്ന അസാധാരണമായ
സംഭവമാണ് ‘നേരി’ൽ ആവിഷ്ക്കരിക്കുന്നത്.
ഒരു ശരിക്കു വേണ്ടി, നീതിക്കുവേണ്ടിയുള്ള നിയമ പോരാട്ടത്തിൻ്റെ പുതിയ മുഖങ്ങൾ ഈ ചിത്രത്തെ വ്യത്യസ്ഥമാക്കുന്നു.
സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയമോഹനായി മോഹൻലാൽ അരങ്ങു തകർക്കുന്നു.
വക്കീൽമാരായുള്ള പ്രിയാമണി, സിദ്ദിഖ്, നന്ദു എന്നിവരുടെ പ്രകടനവും ചിത്രത്തിൻ്റെ ഹൈലൈറ്റായി കാണാം.
ജഗദീഷ് തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു.
ഗണേഷ് കുമാർ,
അനശ്വര രാജൻ, ശങ്കർ ഇന്ദുചൂഡൻ ‘ ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിൻ്റോ ,
ശാന്തി മായാദേവി, ശ്രീ ധന്യ, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ഡിസംബർ 21ന് ഈ ‘നേര്’ പ്രദർശനത്തിനെത്തും.
വാഴൂർ ജോസ്.
ഫോട്ടോ- ബെന്നറ്റ്.എം.വർഗീസ്.