Lead NewsNEWS

തൊഴിലുറപ്പ് പദ്ധതിയില്‍ 3 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍

തൊഴിലുറപ്പ് പദ്ധതിയില്‍ 3 ലക്ഷം പേര്‍ക്ക് കൂടി തൊഴില്‍ ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മാത്രമല്ല തൊഴിലുറപ്പ് പദ്ധതിയില്‍ ചേര്‍ന്ന് തൊഴിലെടുക്കുന്ന എല്ലാ തൊഴിലാളികള്‍ക്കുമുളള ക്ഷേമ നിധി ഫെബ്രുവരി മാസത്തില്‍ രൂപം കൊള്ളുമെന്നും ഇതിനായുള്ള കരട് രൂപീകരിച്ചതായും മന്ത്രി പറഞ്ഞു. 2021-2022 വര്‍ഷത്തില്‍ 75 ദിവസമെങ്കിലും ശരാശരി തൊഴില്‍ നല്‍കുന്നത് ലക്ഷ്യം വെച്ച് ലേബര്‍ ബജറ്റുകള്‍ ക്രമീകരിക്കും.

ഫെബ്രുവരി മാസത്തില്‍ ക്ഷേമ നിധി രൂപംകൊള്ളും.വര്‍ഷത്തില്‍ 20 ദിവസമെങ്കിലും തൊഴിലെടുക്കുന്ന എല്ലാവര്‍ക്കും ക്ഷേമനിധിയില്‍ ചേരാം. ഇതിനുള്ള അംശാദായത്തിന് തുല്യമായ തുക സര്‍ക്കാര്‍ നല്‍കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് നൂറ് കോടി രൂപ വകയിരുത്തി.

Back to top button
error: