KeralaNEWS

നിരോധിത ലഹരിമരുന്നായ എം ഡി എം എയുമായി യുവതിയും യുവാവും പിടിയിൽ

കോഴിക്കോട്: പേരാമ്പ്ര പന്നിമുക്കില്‍ നിന്നും മാരക നിരോധിത ലഹരിമരുന്നായ എം ഡി എം എയുമായി യുവതിയും യുവാവും പിടിയില്‍.

ചേരാപുരം സ്വദേശി അജ്മല്‍ വി സി,  ചെറുവണ്ണൂര്‍ സ്വദേശിനി അനുമോള്‍  എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പേരാമ്ബ്ര ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് ഇരുവരും പിടിയിലായത്

Signature-ad

പേരാമ്ബ്രയില്‍ നിന്നും എം ഡി എം എയുമായി യുവതിയും യുവാവും വടകര റൂട്ടില്‍ കാറില്‍ പോകുന്നുണ്ടെന്നായിരുന്നു ഡി വൈ എസ് പിക്ക് ലഭിച്ച രഹസ്യവിവരം. ഇതിന് പിന്നാലെ മേപ്പയ്യൂര്‍ പൊലീസും ഡി വൈ എസ് പിയുടെ പേരാമ്ബ്രയിലെ ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് യുവാവും യുവതിയും അറസ്റ്റിലായത്. ഇവരില്‍ നിന്നും 14.500 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു .

Back to top button
error: