KeralaNEWS

52കാരന് പ്രകൃതിവിരുദ്ധ പീഡനം; 30കാരൻ അറസ്റ്റില്‍

നെടുമങ്ങാട്: 52കാരന് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ യുവാവിനെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.

ആനാട് വില്ലേജില്‍ കൊല്ലങ്കാവ് പന്നിയോട്ടുകോണം തടത്തരികത്ത് വീട്ടില്‍ എസ്.ദീപുവാണ് (30) അറസ്റ്റിലായത്.

Signature-ad

പീഡനത്തെ തുടര്‍ന്ന് വൃദ്ധൻ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ആരോഗ്യ പ്രവര്‍ത്തകരാണ് പൊലീസില്‍ വിവരം നല്‍കിയത്. സ്റ്റേഷൻ ഓഫീസര്‍ ശ്രീകുമാരൻ നായരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ ശ്രീലാല്‍ ചന്ദ്രശേഖരൻ,മുഹ്‌സിൻ മുഹമ്മദ്,ഷാജി,സി.പി.ഒമാരായ അഖില്‍കുമാര്‍,ശ്രീജിത്,ബിജു,രാജേഷ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Back to top button
error: