ധനമന്ത്രി ഡോക്ടർ തോമസ് ഐസക് ബഡ്ജറ്റ് അവതരണം തുടരുകയാണ്. കെ ഫോൺ പദ്ധതി ജൂലൈ മാസത്തിൽ പൂർത്തിയാക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കെ ഫോണിന്റെ ഓഹരി മൂലധനത്തിൽ 166 കോടി രൂപകൂടി വകയിരുത്തി.
പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കമാകും. 14 ജില്ലകളിൽ 600 ഓഫീസുകൾ ഉണ്ടാകും.
ഇന്റർനെറ്റ് വിതരണത്തിൽ കേരളത്തിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും തുല്യ അവസരം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കി.