ധനമന്ത്രി ഡോക്ടർ തോമസ് ഐസക്ക് ബജറ്റ് അവതരണം തുടരുകയാണ്.കേരളത്തെ വൈജ്ഞാനിക സമ്പദ്ഘടന ആക്കിമാറ്റാൻ പ്രത്യേക പദ്ധതി മന്ത്രി പ്രഖ്യാപിച്ചു.
ആയിരം പുതിയ അധ്യാപക തസ്തികകൾ സൃഷ്ടിക്കും. നിലവിലെ ഒഴിവുകൾ നികത്തും. സർവകലാശാല നവീകരണത്തിന് 2000 കോടി രൂപ മാറ്റിവെയ്ക്കും. ഉന്നത വിദ്യാഭ്യാസത്തിന്റെ മികവിന് ആറിന പദ്ധതി നടപ്പാക്കും. രാജ്യത്തെ തന്നെ മികച്ച 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കും.
വീടിനടുത്ത് തൊഴിൽ പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യ വികസന പദ്ധതി നടപ്പാക്കും. ഇതിനായി കുടുംബശ്രീക്ക് അഞ്ചു കോടി രൂപ വകയിരുത്തി.