
കുവൈത്ത് സിറ്റി : കബ്ദ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തിരുവല്ല വെണ്‍പാല സ്വദേശി ടോമി തോമസാണ്(46) മരണപ്പെട്ടത്.
ടോമി തോമസ് സഞ്ചരിച്ച കാര്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ ജോലിസഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ടോമി തോമസിന്റെ ഭാര്യ സിനിമോള്‍ സബ ആശുപത്രിയില്‍ പീഡിയാട്രിക് നേഴ്സാണ്. മക്കള്‍: അലൻ തോമസ്,കെവിൻ തോമസ്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ നടന്നുവരുന്നു.






