മോഹൻലാലിന്റെ ജീത്തു ജോസഫ് ചിത്രം ‘നേര്’ ക്രിസ്തുമസിനു വരും, സിനിമയുടെ മൂന്നാമത് പോസ്റ്റർ പ്രകാശനം ചെയ്തു
ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേരി’ൻ്റെ 3-ാമത് പോസ്റ്റർ പ്രകാശനം ചെയ്തു. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നു എങ്കിൽ ഇക്കുറി മോഹൻലാൽ, പ്രിയാമണി, അനശ്വരാരാജൻ എന്നിവരുടെ ചിത്രങ്ങൾ സഹിതമാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്.
ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവർ.
നിയമയുദ്ധത്തിൻ്റെ പശ്ചാത്തലത്തിലൂടെ കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലും, പ്രിയാമണിയും അഭിഭാഷകരായിട്ടാണ് എത്തുന്നത്.
ഒരു കേസ്സിൻ്റെ നീതിക്കായി ഇരുവശത്തും അണിനിരന്ന് അവർ തങ്ങളുടെ വാദഗതികളെ അക്കമിട്ട് നിരത്തുമ്പോൾ കോടതി നിയമയുദ്ധത്തിൻ്റെ പോർക്കളമായി മാറുകയാണ്. ഒരു പക്ഷെ സമീപകാലത്തെ ഏറ്റം മികച്ച കോർട്ട് റൂം ഡ്രാമയായിരിക്കും ഈ ചിത്രം.
പ്രേക്ഷകരുടെ ഇടയിൽ ഏറെ വേരോട്ടമുള്ള ഒരു യുവനടിയാണ് അനശ്വരാ രാജൻ.
‘തണ്ണീർമത്ത’നിലൂടെ തിളങ്ങിയ ഈ നടി ഇന്ന് സഹ്യനുമപ്പുറം തൻ്റെ സാന്നിദ്ധ്യം ഉറപ്പിച്ചിരിക്കുന്നു.
ഈ ചിത്രത്തിലെ നിയമ പോരാട്ടം യുദ്ധം തെളിയിക്കപ്പെടുന്നത് ഏതു കേസിന്റെ പേരിലാണ്.? പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേറ്റിക്കൊണ്ടാണ് ഈ കോടതിച്ചിത്രം ജീത്തു ജോസഫ് സമ്മാനിക്കുന്നത്.
വർണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ ഒരു ലീഗൽ ത്രില്ലറായിട്ടാണ് ഈ ചിത്രത്തിൻ്റെ അവതരണം.
കോടതി രംഗങൾ നിരവധി കണ്ടിട്ടുണ്ടങ്കിലും ‘നേര്’ പ്രേക്ഷകർക്ക് പുതിയൊരു അനുഭവം സമ്മാനിച്ചിരിക്കും.
ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന താരങ്ങളാണ്.’
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു.
ഛായാഗ്രഹണം. സതീഷ് ക്കുറുപ്പ് –
എഡിറ്റിംഗ് – വി.എസ്.വിനായക്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുധീഷ് രാമചന്ദ്രൻ. പ്രൊഡക്ഷൻ കൺട്രോളർ-സിദ്ദു പനയ്ക്കൽ
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ‘നേര്’ ക്രിസ്തുമസ്സിനു മുന്നോടിയായി ഡിസംബർ 21ന് പ്രദർശനത്തിനെത്തും.
വാഴൂർ ജോസ്.