LocalNEWS

ചെങ്ങന്നൂർ പെരളശ്ശേരിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ആലപ്പുഴ: ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കറിക്കത്തി ഉപയോ​ഗിച്ചാണ് ശിവൻകുട്ടി ഭാര്യയെ കുത്തിയത്. സംഭവത്തിൽ കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: