IndiaNEWS

2023ൽ നടന്നത് 4 ലോകകപ്പുകൾ:  ഇന്ത്യയ്ക്കും സവിശേഷംഈ വർഷം, എങ്ങനെയെന്ന് അറിയാമോ?

       കായിക ലോകത്ത് നിരവധി സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2023. ഇന്ത്യൻ താരങ്ങളുടെ അവിസ്മരണീയമായ കുതിപ്പും ഈ വർഷത്തെ മായാത്ത അടയാളമാണ്. 2023 ൽ നാല് ലോകകപ്പുകൾ നടന്നു. അതിൽ രണ്ടെണ്ണത്തിന് ഇന്ത്യയാണ് ആതിഥേയത്വം വഹിച്ചത്. ജനുവരി 13 മുതൽ 29 വരെ നടന്ന പുരുഷ ഹോക്കി ലോകകപ്പോടെയാണ് ഈ വർഷം ആരംഭിച്ചത്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ മത്സരത്തിൽ ബെൽജിയത്തെ ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ച് ജർമനി കിരീടം നേടി.

ഫെബ്രുവരി 10 മുതൽ 26 വരെ ദക്ഷിണാഫ്രിക്കയിൽ നടന്ന ഐസിസി വനിതാ ടി20 ലോകകപ്പിൽ ഫൈനൽ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 19 റൺസിന് പരാജയപ്പെടുത്തി ഓസ്‌ട്രേലിയ കിരീടം സ്വന്തമാക്കി. ഇതിനുശേഷം, ജൂലൈ 20 മുതൽ ഓഗസ്റ്റ് 20 വരെ ഓസ്‌ട്രേലിയയും ന്യൂസിലൻഡും തമ്മിൽ വനിതാ ഫുട്ബോൾ ലോകകപ്പ് സംഘടിപ്പിച്ചു. അവസാന മത്സരത്തിൽ, ഇംഗ്ലണ്ടിനെ 1-0 ന് പരാജയപ്പെടുത്തി സ്പെയിൻ കപ്പ് നേടി, സ്പാനിഷ് ടീം  ലോക ചാമ്പ്യരാകുന്നത് ആദ്യമായാണ്.

ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ഇത്തവണ ഇന്ത്യയാണ് ആതിഥേയത്വം വഹിച്ചത്. ക്രിക്കറ്റിന്റെ ഈ മഹോത്സവം ഒക്ടോബർ 5ന് ആരംഭിച്ച് നവംബർ 19 വരെ തുടർന്നു. ടൂർണമെന്റിൽ ഇന്ത്യൻ ടീം ഉജ്ജ്വല പ്രകടനം നടത്തുകയും തുടർച്ചയായി പത്ത് വിജയങ്ങൾ രേഖപ്പെടുത്തി ഫൈനൽ വരെയെത്തിയെങ്കിലും കിരീടം നേടാനായില്ല, ഓസ്‌ട്രേലിയ  6 വിക്കറ്റിന് പരാജയപ്പെടുത്തി ലോകകപ്പ് നേടി.

ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ പ്രകടനം

ഇതിനുപുറമെ, ഈ വർഷം 2023ലെ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങളുടെ തകർപ്പൻ പ്രകടനമാണ് കണ്ടത്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ എട്ട് വരെ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെ 107 മെഡലുകളാണ് ഇന്ത്യൻ താരങ്ങൾ വാരിക്കൂട്ടിയത്.  കൂടാതെ 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവും ഉൾപ്പെടെ 111 മെഡലുകളോടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടത്തോടെയാണ് ഇന്ത്യ 2023 ലെ ഏഷ്യൻ പാരാ ഗെയിംസ് പൂർത്തിയാക്കിയത്.

ക്രിക്കറ്റ് ലോകകപ്പിന് മുമ്പ് 2023ലെ ഏഷ്യാ കപ്പ് ഇന്ത്യ നേടിയിരുന്നു. എല്ലാ മേഖലകളിലെയും ഇന്ത്യൻ കളിക്കാർ 2023ൽ ആധിപത്യം പുലർത്തി എന്നതാണ് പ്രത്യേകത, അതിനാൽ വളരെ സവിശേഷമായിരുന്നുവെന്ന് ഈ വർഷം ഇന്ത്യയ്ക്ക്.

Back to top button
error: