KeralaNEWS

നവകേരള സദസിൽ പങ്കെടുത്തതിന് പാലക്കാട് മുൻ ഡിസിസി പ്രസിഡ​ന്റ് എ.വി. ​ഗോപിനാഥിനെ കോൺ​ഗ്രസ് പുറത്താക്കി; 2021ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചതാണ്. പിന്നെ എന്ത് പുറത്താക്കലാണിതെന്ന് അറിയില്ലെന്ന് ഗോപിനാഥ്

പാലക്കാട്: നവകേരള സദസിൽ പങ്കെടുത്തതിന് കോൺ​ഗ്രസിൽ നിന്നും പുറത്താക്കിയതില്‍ പ്രതികരിച്ച് എ.വി. ​ഗോപിനാഥ് രം​ഗത്ത്. 2021 ൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചതാണ്. പിന്നെ എന്ത് പുറത്താക്കലാണിതെന്ന് അറിയില്ല. പല തവണ കോൺഗ്രസിലേക്ക് ക്ഷണിച്ചു. സസ്പെൻഷൻ സംബന്ധിച്ച് കത്ത് കിട്ടിയിട്ടില്ല, കൈയ്യിൽ കിട്ടിയാൽ മറ്റു നടപടി സ്വീകരിക്കും. രാജി സ്വീകരിച്ചോ ഇല്ലയോ എന്നത് എനിക്ക് വിഷയമില്ല. ഇതിനെ ഗൗരവമായി എടുക്കുന്നില്ല. കോൺഗ്രസ് അനുഭാവിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം നേതാക്കളുമായി വ്യക്തി ബന്ധമുണ്ട്. പക്ഷെ രാജി വെച്ച് സിപിഎമ്മിൽ ചേരാൻ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവകേരള സദസിൽ പോയതിൽ തെറ്റില്ല. കർഷകരുടെ കാര്യങ്ങൾ പറയാനാണ് പോയത്. ഭരണാധികാരികളുടെ മുമ്പിൽ നേരിട്ട് പോകുന്നത് തെറ്റല്ല. സി പിഎം ജില്ലാ സെക്രട്ടറിക്കൊപ്പം പോയത് കൊണ്ട് നയം മാറ്റാൻ പറ്റില്ല. ജീവിതത്തിൽ ആദ്യമായാണ് ഒരുമിച്ചിരുന്ന് സിപിഎം നേതാക്കൾക്കൊപ്പം ഭക്ഷണം കഴിച്ചത്. സിപിഎമ്മുമായി ആശയപരമായി പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു .

പാലക്കാട് മുൻ ഡിസിസി പ്രസിഡന്‍റും കോൺഗ്രസ് നേതാവുമായ എ.വി. ഗോപിനാഥിനെ പാർട്ടിയിൽനിന്ന് ഇന്നലെയാണ് പുറത്താക്കിയത്. കെ പിസിസിക്ക് വേണ്ടി ടി.യു. രാധാകൃഷണന്നാണ് നടപടി സ്വീകരിച്ചത്. പാലക്കാട് ജില്ലയിലെ പ്രഭാതയോഗത്തിലാണ് ഗോപിനാഥ് പങ്കെടുത്തത്. സി പിഎം ജില്ലാസെക്രട്ടറിക്കൊപ്പമാണ് അദ്ദേഹം എത്തിയത്. അതേസമം ആത്മാർത്ഥതയുള്ള ഒരു കോൺഗ്രസ് നേതാവും നവകേരള സദസിൽ പങ്കെടുക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഷ്ട്രീയ പരിപാടിയാണിത്. എ.വി. ഗോപിനാഥ് പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

Back to top button
error: