കൂട്ടുകാരിയുടെ ഭര്‍ത്താവിനെ തട്ടിയെടുത്തതായി ആക്ഷേപം; ഗോസിപ്പുകളെ അതിജീവിച്ച് ഹന്‍സികയുടെ പ്രണയനദി ഒഴുകുന്നു
ജൂനിയര്‍ ഖുശ്ബു എന്ന വിളിപ്പേരോടെ തമിഴ് സിനിമാ ലോകത്തേക്ക് കടന്ന നടിയാണ് ഹന്‍സിക മോത്വാനി. ബാലതാരമായി ഹിന്ദി സിനിമകളിലൂടെയാണ് ഹന്‍സിക അരങ്ങേറ്റം കുറിച്ചത്. നായികയായി തുടക്കം കുറിച്ചത് തെലുങ്കിലും. എന്നാല്‍ ഒരു നടിയെന്ന നിലയില്‍ ഹന്‍സികയ്ക്ക് മൈലേജ് കിട്ടിയത് തമിഴ് സിനിമാ ലോകത്താണ്. വിജയ്, സൂര്യ, ധനുഷ് അങ്ങനെ തമിഴ് സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം എല്ലാം അഭിനയിച്ച നടി ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിയ്ക്കുകയാണ്.
ഹന്‍സികയുടെ ദാമ്പത്യ ജീവിതം ഒരു വയസ്സ് പൂര്‍ത്തിയാക്കുമ്പോള്‍ നടിയുടെ വിവാഹത്തോട് സംബന്ധിച്ച് പുറത്തുവന്ന പലതരം ഗോസിപ്പുകളും വീണ്ടും വൈറാവാന്‍ തുടങ്ങി. പതിവ് പോലെ പല പ്രണയ ഗോസിപ്പുകളും നേരത്തെ നടിയുടെ പേരിലുണ്ടായിരുന്നു. ചിമ്പുവിനൊപ്പമുള്ള ബന്ധം വിവാഹം വരെ എത്തി മുടങ്ങിപ്പോയതാണ്.
സൊഹാലി കതൂരിയയുമായുള്ള വിവാഹത്തിലേക്ക് കടന്നപ്പോഴും ഗോസിപ്പുകള്‍ അവസാനിച്ചിരുന്നില്ല. പാരീസില്‍ വച്ചാണ് കതൂരിയ ഹന്‍സികയോട് തന്റെ പ്രണയം തുറന്ന് പറഞ്ഞത്. ഐഫില്‍ ടവറിന് മുന്നില്‍ വച്ച് പ്രണയം പ്രപ്പോസ് ചെയ്യുന്നത് എന്നോ താന്‍ കണ്ട സ്വപ്നമാണെന്ന് എപ്പോഴോ ഹന്‍സിക കതൂരിയയോട് പറഞ്ഞിരുന്നുവത്രെ. അത് മറന്നു പോകാതെ ഓര്‍ത്തു വച്ച്, സര്‍പ്രൈസ് ആയി പാരീസില്‍ എത്തിച്ച് പ്രണയം പ്രപ്പോസ് ചെയ്ത വിശേഷം എല്ലാം ഹന്‍സിക തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ആ ചിത്രങ്ങളും വൈറലായിരുന്നു.
എന്നാല്‍ വിവാഹത്തിന് ശേഷവും ഗോസിപ്പുകള്‍ അവസാനിച്ചില്ല. സോഹാി കതൂരിയയുടെ രണ്ടാം വിവാഹമാണിതെന്ന ഗോസിപ്പ് വളരെ ശക്തമായിരുന്നു. നേരത്തെ വിവാഹം ചെയ്തത് ഹന്‍സികയുടെ കൂട്ടുകാരിയെയാണെന്നും, ആ വിവാഹത്തില്‍ ഹന്‍സികയും പങ്കെടുത്തിരുന്നു എന്നുമൊക്കെ പറഞ്ഞ് ചില ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതിനെയെല്ലാം അതിജീവിച്ച് മുന്നോട്ടു പോകുക എന്നതായിരുന്നു ഹന്‍സികയുടെയും കതൂരിയയുടെയും ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി.
എല്ലാം കിംവദന്തികളെയും അതിജീവിച്ച് ഹന്‍സികയും സൊഹാലി കതൂരിയയും മനോഹരമായ ഒരു വര്‍ഷം പൂര്‍ത്തിയാക്കി. വിവാഹം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് സ്ട്രീമിങ് ചെയ്തിരുന്നു. വിവാഹത്തിന് ശേഷവും ഹന്‍സിക അഭിനയത്തില്‍ സജീവമാണെങ്കിലും സെലക്ടീവാണ്.