KeralaNEWS

പയ്യന്നൂരിലെ ആദ്യകാല കോൺഗ്രസ്സ് നേതാവ് രാമകൃഷ്ണൻ വൈദ്യർ അന്തരിച്ചു, സംസ്കാരം നടന്നു

    പയ്യന്നൂരിലെ രാഷ്ട്രീയ- സാമൂഹ്യ- സഹകരണ മേഖലയിൽ ഒരു കാലത്ത് നിറഞ്ഞു നിൽക്കുകയും ജനങ്ങളുടെ  ആദരവ് നേടിയെടുക്കുകയും ചെയ്ത പൊതുപ്രവർത്തകനായ രാമകൃഷ്ണൻ നായർ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു വേർപാട്. ആറു പതിറ്റാണ്ടിന് മുൻപ് തൊടുപുഴയിൽ നിന്ന് പയ്യന്നൂരിലേക്ക് ജീവിത മാർഗ്ഗം തേടിയെത്തിയ രാമകൃഷ്ണൻ നായർ പയ്യന്നൂരിൽ ധന്വന്തരി വൈദ്യശാലയുടെ എജൻസിയെടുത്ത് വൈദ്യമേഖയിൽ സജീവമായതോടെയാണ് വൈദ്യർ എന്ന പേരിൽ അറിയപ്പെട്ടത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പയ്യന്നൂർ മണ്ഡലം, പ്രസിഡൻ്റ്, കണ്ണൂർ  ഡി.സി.സി മെമ്പർ, സർവ്വീസ് സഹകരണ ബേങ്ക്, പയ്യന്നൂർ കോ-ഓപ്പറേറ്റീവ് സ്റ്റോർ എന്നിവയുടെ  ഡയറക്ടർ എന്ന നിലയിലും സജീവമായിരുന്നു രാമകൃഷ്ണൻ വൈദ്യർ. കുറച്ച് കാലം ബ്ലോക്ക്
കോൺഗ്രസ്സ് പ്രസിഡണ്ട്
ആയും പ്രവർത്തിച്ചു. വി.ചന്ദ്രശേഖരൻ വൈദ്യർ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ടും, രാമകൃഷ്ണൻ വൈദ്യർ മണ്ഡലം പ്രസിഡണ്ടുമായ കാലത്ത് കോൺഗ്രസ്സ് സജീവമായിരുന്നു പയ്യന്നൂർ മേഖലകളിൽ . കോൺഗ്രസ്സിലെ തലമുതിർന്ന നേതാക്കളായ കെ.കരുണാകരൻ, എ.കെ.ആൻറണി എന്നിവരുമായും, ആ തലമുറയിലെ നേതൃനിരയുമായും അടുത്ത ബന്ധമായിരുന്നു രാമകൃഷ്ണൻ വൈദ്യർക്ക്. പുതു തലമുറയ്ക്ക് അത്ര സുപരിചിതമല്ലെങ്കിലും, ഒരു കാലത്ത്  കേരളത്തിലെ രാഷ്ട്രീയ-സാമൂഹ്യ മേഖലയിൽ നിറഞ്ഞു നിന്നവരാണ് ഇത്തരം പഴയ കാല നേതാക്കൻമാർ. കായംകുളം സ്വദേശിയായ പരേതയായ രാജമ്മയാണ് ഭാര്യ.

Signature-ad

പയ്യന്നൂർ കണ്ടങ്കാളിയിൽ  കുന്നത്ത്മനക്ക് സമീപമാണ് താമസം.മക്കൾ രാജീവ് ആർ (റിട്ട. കോ- ഓപ്പറേറ്റീവ് ജോ. ഡയറക്ടർ), രാജേഷ് (ഗൾഫ് )  ദീപ (സംസ്കൃത സർവ്വകലാശാല കോളേജ് തിരുവനന്തപുരം). മരുമക്കൾ ഇന്ദിര(അധ്യാപിക),  രൂപ (ചീമേനി) ജഗദീഷ് ബാബു (തിരുവനന്തപുരം)  ശവസംസ്കാരം ഇന്ന് 3 മണിക്ക് കണ്ടങ്കാളിയിൽ നടന്നു.

Back to top button
error: