IndiaNEWS

ലോകകപ്പ്: ഇന്ത്യയുടെ പരാജയം ആഘോഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ തീവ്രവാദ വിരുദ്ധ നിയമം പിൻവലിച്ചു

ശ്രീനഗര്‍: ലോകകപ്പ് മത്സരത്തിലെ ഇന്ത്യയുടെ പരാജയം ആഘോഷിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ ചുമത്തിയ തീവ്രവാദ വിരുദ്ധ നിയമം പിൻവലിച്ചു.

ജമ്മുകാഷ്മീരില്‍ നിന്നും അറസ്റ്റിലായ ഏഴ് കോളജ് വിദ്യാര്‍ഥികള്‍ക്കെതിരായ നടപടിയാണ് പിൻവലിച്ചത്.

എന്നാല്‍, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അവര്‍ക്കെതിരെ കേസെടുക്കും. ഷെര്‍-ഇ-കാഷ്മീര്‍ യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്‍ച്ചര്‍ സയൻസ് ആൻഡ് ടെക്നോളജിയിലെ വിദ്യാര്‍ഥികളാണ് ലോകകപ്പ് മത്സരത്തിലെ ഇന്ത്യയുടെ പരാജയം ഹോസ്റ്റലില്‍ വച്ച്‌ ആഘോഷിച്ചത്.

Signature-ad

ഫൈനല്‍ മത്സരത്തിനിടെ മറ്റൊരു വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തിയതിനും പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ചതിനും ഈ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തിരുന്നു.

Back to top button
error: