IndiaNEWS

രാജ്യത്തെ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതിയായി പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്

ന്ത്യൻ പോസ്റ്റോഫീസിന് കീഴില്‍ നിരവധി നിക്ഷേപ പദ്ധതികളുണ്ട്. ഓരോരുത്തരുടെയും സാമ്ബത്തിക ആവശ്യത്തിന് അനുസൃതമായി ആ പദ്ധതികളില്‍ ഏതെങ്കിലും തെരഞ്ഞെടുക്കാം.

അതില്‍ ഏറ്റവും ജനപ്രിയ നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്. പണം ലാഭിക്കുന്നതിനുള്ള സുരക്ഷിതവും സൗകര്യപ്രദവുമായ മാര്‍ഗമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടുകള്‍. ഉയര്‍ന്ന ഫീസിനെക്കുറിച്ചോ മിനിമം ബാലൻസ് ആവശ്യകതകളെക്കുറിച്ചോ വിഷമിക്കാതെ തങ്ങളുടെ സമ്ബാദ്യത്തിന് പലിശ നേടാൻ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഏറ്റവും അനുയോജ്യമാണ് പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്. പണം ലാഭിക്കാൻ സുരക്ഷിതവും സൗകര്യപ്രദവുമായ മാര്‍ഗമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍, ഒരു പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് പരിഗണിക്കാം.

ബാങ്ക് സേവിംഗ്സ് അക്കൗണ്ട് പോലെ ഉപയോഗിക്കാവുന്ന അക്കൗണ്ടാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടുകളും. 500 രൂപയാണ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക. പരിധിയില്ലാതെ അക്കൗണ്ടില്‍ പണം സൂക്ഷിക്കാം. 4 ശതമാനം വാര്‍ഷിക പലിശയാണ് പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടിന് ലഭിക്കുന്നത്.

Signature-ad

പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് തുറക്കാം. വ്യക്തിഗത അക്കൗണ്ടായും ജോയിന്റ് അക്കൗണ്ടായും ആരംഭിക്കാം. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് വേണ്ടി പ്രായപൂര്‍ത്തിയായ ഒരാള്‍ക്കും അക്കൗണ്ട് തുറക്കാം.

നിക്ഷേപവും പിൻവലിക്കലും

ഏറ്റവും കുറഞ്ഞ നിക്ഷേപ തുക: – 500 രൂപ (തുടര്‍ന്നുള്ള നിക്ഷേപം 10 രൂപയില്‍ കുറയാത്തത്)

ഏറ്റവും കുറഞ്ഞ പിൻവലിക്കല്‍ തുക: – 50 രൂപ

പരമാവധി നിക്ഷേപം: – പരമാവധി പരിധിയില്ല

മിനിമം ബാലന്‍സ് 500 രൂപയില്‍ കുറയുന്ന പക്ഷം പിന്‍വലിക്കല്‍ അനുവദിക്കില്ല. ബാലന്‍സ് 500 രൂപയില്‍ താഴെ ആണെങ്കില്‍ അക്കൗണ്ടിലെ പണത്തിന് പലിശ ലഭിക്കില്ല. സാമ്ബത്തിക വര്‍ഷാവസാനം അക്കൗണ്ടില്‍ 500 രൂപ ഇല്ലെങ്കില്‍ 50 രൂപ അക്കൗണ്ട് മെയിന്റനന്‍സ് ഫീസായി ഈടാക്കും. അക്കൗണ്ട് ബാലന്‍സ് പൂജ്യമാകുന്നതോടെ അക്കൗണ്ട് റദ്ദാക്കും.

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട് എങ്ങനെ തുറക്കാം

നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് ബ്രാഞ്ച് സന്ദര്‍ശിക്കുക.

ആവശ്യമായ കെ‌. വൈ. ‌സി രേഖകളും പാസ്‌പോര്‍ട്ട് വലുപ്പമുള്ള ഫോട്ടോകളും സഹിതം ഫോം പൂരിപ്പിക്കുക

അടയ്ക്കേണ്ട തുക നല്‍കി ഫോം സമര്‍പ്പിക്കുക.

Back to top button
error: