Fiction

സഹനകാലങ്ങളിൽ പുലർത്തുന്ന കൂസലില്ലായ്‌മ വ്യക്തിയെ ചൂളയിൽ ശുദ്ധീകരിച്ച ലോഹം പോലെയാക്കും

ഹൃദയത്തിനൊരു ഹിമകണം 10

     ഉരുളക്കിഴങ്ങും, കോഴിമുട്ടയും, കാപ്പിക്കുരുവും മൂന്ന് പാത്രങ്ങളിൽ തിളപ്പിച്ച് അച്ഛൻ മക്കളോട് പറഞ്ഞ കഥ നാം കേട്ടതാണ്. കട്ടിയായിരുന്ന ഉരുളക്കിഴങ്ങ് സോഫ്റ്റ് ആയി; ദ്രവരൂപത്തിലായിരുന്ന മുട്ട ഹാർഡ് ആയി; സഹനങ്ങൾ മനുഷ്യരെ എങ്ങനെ മാറ്റുന്നുവെന്ന് ഉദാഹരിച്ചതാണ് ആ കഥ.

Signature-ad

കാപ്പിക്കുരു അലിഞ്ഞ് ഇല്ലാതായി – പകരം വെള്ളത്തിന്റെ നിറം മാറി; രുചിയായി; മുറിയാകെ സുഗന്ധവുമായി.

സഹനകാലങ്ങളിൽ ഒരാൾ പുലർത്തുന്ന കൂസലില്ലായ്‌മ ആണ് അയാളെ, ചൂളയിൽ ശുദ്ധീകരിച്ച ലോഹം പോലെയാക്കുന്നു എന്ന് പറയുന്നത്. ചില മനുഷ്യർ അൽഫോൻസോ മാങ്ങ പോലെയാണ്; വേനൽ കടുക്കുന്തോറും മധുരം കൂടും. അതിന് വിലയും കൂടും.

അവതാരക: ജയലക്ഷ്‌മി രാമചന്ദ്രൻ നായർ
സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: