KeralaNEWS

കോട്ടയം വെമ്പള്ളിയിൽ തടിലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം, സുഹൃത്ത് ​ഗുരുതരാവസ്ഥയിൽ

    തടിലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കോട്ടയം പട്ടിത്താനം റേഷൻകടപ്പടിയിൽ തട്ടുകട നടത്തുന്ന വെമ്പള്ളി കുതിരവട്ടത്ത് മാത്യു ജോസഫ് (റെജി കുതിരവട്ടത്ത്- 59) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ​സാജന് ഗുരുതരമായി പരിക്കേറ്റു.

എം.സി റോഡിൽ വെമ്പള്ളി തെക്കേ കവലയിൽ വച്ച് ശനിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു അപകടം. കുറവിലങ്ങാടു ഭാഗത്തുനിന്നും പട്ടിത്താനം ഭാഗത്തേക്കു പോകുകയായിരുന്ന ബൈക്കും എതിരെ വന്ന തടിലോറിയുമാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ മാത്യു ജോസഫിനെ ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

Signature-ad

ഒപ്പമുണ്ടായിരുന്ന കളത്തൂർ സ്വദേശി സാജനെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റീന മാത്യു ആണ് മാത്യു ജോസഫിന്റെ ഭാര്യ. മകൻ: റിജോ മാത്യു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: