KeralaNEWS

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ കസ്റ്റഡിയില്‍

കൊല്ലം: ഓയൂരില്‍ കുട്ടിയെ കടത്തിയ ദിവസം പ്രതികള്‍ ബ്ലാക്ക് മെയില്‍ ചെയ്യാനായി സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ പൊലീസ് കസ്റ്റഡിയില്‍.

ഓട്ടോയില്‍ സഞ്ചരിച്ചവരുടെ ഉള്‍പ്പടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്ബില്‍ നിന്ന് ഡീസല്‍ അടിക്കുന്ന ദൃശ്യവും പൊലീസിന് ലഭിച്ചു.കെ.എല്‍.2 റജിസ്ട്രേഷൻ ഉള്ള ഓട്ടോയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.

അതേസമയം പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി. കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഡി വൈ എസ് ബി എം എം ജോസിന്റെ നേത്വത്വത്തിലുള്ള സംഘമാണ് എത്തിയത്.അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്ക് വ്യക്തത വരുത്താനാണ് പൊലീസ് ശ്രമിക്കുന്നത്. അതേസമയം അന്വേഷണം നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിലേക്ക്  വിരല്‍ചൂണ്ടുന്ന സാഹചര്യമാണുള്ളത്.

Signature-ad

കുട്ടിയുടെ പിതാവ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റും പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫുമാണ്.നഴ്സിങ്ങ് സംഘടനയായ യു.എന്‍.എയിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശ നഴ്സിങ് റിക്രൂട്ട്മെന്റിലും പൊലീസ് പരിശോധന നടത്തി.

യു.എന്‍.എയുടെ സാമ്ബത്തിക ഇടപാടുകളും യു.എന്‍.എ സംഘടനക്കുള്ളിലെ തര്‍ക്കവും പോലീസ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കേസില്‍ ഒരാളെകൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാറുകള്‍ വാടകക്ക് കൊടുക്കുന്ന ചിറക്കര സ്വദേശിയാണ് കസ്റ്റഡിയില്‍ ഉള്ളത്.

അതേസമയം, ആറുവയസുകാരിയുടെ അച്ഛന്റെ ഫ്ളാറ്റില്‍ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി. പത്തനംതിട്ടയിലെ ഫ്ളാറ്റിലെത്തിയാണ് പരിശോധന നടത്തിയത്. ഇയാളുടെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Back to top button
error: