പുനലൂര്‍: സുഹൃത്തുമൊത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അത്ലറ്റിക്സ് താരമായ പൊലീസുകാരന് ദാരുണാന്ത്യം.
ഇന്റര്‍ യൂണിവേഴ്സിറ്റി സ്പ്രിന്റ് മെഡല്‍ ജേതാവായ തിരുവനന്തപുരം എസ്.എ.പി ക്യാമ്ബിലെ പൊലീസുകാരൻ പുനലൂര്‍ തൊളിക്കോട് മുളന്തടം ഓംകാരത്തില്‍ രവീന്ദ്രനാഥ് – മിനിമോള്‍ ദമ്ബതികളുടെ മകൻ ഓംകാര്നാഥാണ് (25) മരിച്ചത്.
സുഹൃത്ത് പുനലൂര്‍ സ്വദേശി അലൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 11.15 ഓടെ കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് മുസ്ലീം പള്ളിക്ക് സമീപത്തായിരുന്നു അപകടം.