ലോഗോയിലെ മാറ്റം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ഇതുവരെ ഉണ്ടായില്ലെങ്കിലും മെഡിക്കല്‍ കമീഷന്റെ വെബസൈറ്റില്‍ പുതിയ ലോഗോയാണ് നല്‍കിയിരിക്കുന്നത്.
ഇന്ത്യയുടെ പേര് മാറ്റി ഭാരതം എന്നാക്കണമെന്ന ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് മെഡിക്കല്‍ കമീഷന്റെ പുതിയ നടപടി. റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് എന്നാക്കി മാറ്റാനാണ് നീക്കം നടക്കുന്നത്.
പാഠപുസ്തകങ്ങളില്‍ ‘ഇന്ത്യ’ക്ക് പകരം ‘ഭാരത്’ എന്നാക്കാൻ നേരത്തെ നാഷനല്‍ കൗണ്‍സില്‍ ഓഫ് എജുക്കേഷനല്‍ റിസര്‍ച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആര്.ടി) നിയോഗിച്ച ഏഴംഗ സാമൂഹിക ശാസ്ത്ര സമിതിയുടെ ശിപാര്‍ശ ചെയ്തിരുന്നു.
ജി20 ഉച്ചകോടിയുടെ ഭാഗമായി രാഷ്ട്രപതിയുടെ അത്താഴവിരുന്നിന് രാഷ്ട്രത്തലവന്മാര്ക്ക് നല്കിയ കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യക്ക് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉപയോഗിച്ചത് വിവാദമായിരുന്നു. ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ നെയിം പ്ലേറ്റിലും ഇന്ത്യക്ക് പകരം ഭാരത് ആണ് ഉപയോഗിച്ചിരുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ ‘ഇൻഡ്യ’ എന്ന പേരില്‍ സഖ്യം രൂപവത്കരിച്ചതോടെയാണ് പേരുമാറ്റം