എറണാകുളത്ത് നിന്ന് തമിഴ്നാട്ടിലെ കാരൈക്കുടി വരെ കോട്ടയം-ചെങ്കോട്ട പാതയിലൂടെ സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ.ഈ മാസം 30 മുതല്‍ അടുത്തമാസം അവസാനം വരെ വ്യാഴാഴ്ചകളിലായിരിക്കും സര്‍വീസ്.
എറണാകുളത്ത് നിന്ന് രാവിലെ 4.45ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് ഏഴിന് കാരൈക്കുടിയിലെത്തും. തിരികെ രാത്രി 11.30ന് പുറപ്പെട്ട് രാവിലെ 11.30ന് എറണാകുളത്തെത്തും.
എറണാകുളം, തൃപ്പൂണിത്തുറ, വൈക്കം റോഡ്, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂര്‍, തെന്മല, ആര്യങ്കാവ്, ചെങ്കോട്ട,തെങ്കാശി, കടയനല്ലൂര്‍, ശങ്കരന്‍കോവില്‍, രാജപാളയം, ശിവകാശി, തിരുത്തങ്കല്‍, വിരുദുനഗര്‍, അറപ്പുകോട്ടൈ, മാനാമധുര, ശിവഗംഗ, കാരൈക്കുടി എന്നിവയാണ് സ്റ്റോപ്പുകള്‍.