തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സ്ഥാപിക്കാനുള്ള ക്രെയിനുകളുമായി മൂന്നാമത്തെ കപ്പലും ചൈനയില്‍ നിന്ന് എത്തി.
ഷെൻഹുവ 24 എന്ന കപ്പലാണ് തുറമുഖത്ത് എത്തിയത്. ഇതിനു മുൻപ് ഒക്‌ടോബര്‍ 12 ന് ആദ്യകപ്പലും നവംബർ 9 ന് രണ്ടാമത്തെ കപ്പലും എത്തിയിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് ക്രെയിനുകള്‍ വിഴിഞ്ഞം തുറമുഖത്ത് എത്തിക്കുന്നത്.
മൂന്നാമത്തെ കപ്പലില്‍ ആറ് യാര്‍ഡ് ക്രെയിനുകളാണ് വിഴിഞ്ഞത്ത് ഇത്തവണ ഇറക്കാനായി ഉള്ളത്. ഇസഡ്പിഎംസി എന്ന ചൈനീസ് കമ്ബനിയില്‍ നിന്നാണ് പദ്ധതി നടത്തിപ്പുകാരായ അദാനി പോര്‍ട്സ് ക്രെയിനുകള്‍ വാങ്ങുന്നത്.
നാലാമത്തെ കപ്പല്‍ ഷെൻഹുവ-15 രണ്ട് ഷിപ്പ് ടു ഷോര്‍ ക്രെയിനുകളും മൂന്ന് യാര്‍ഡ് ക്രെയിനുകളുമായി ഡിസംബര്‍ 15ന് എത്തിച്ചേരും.