ഗോള്‍ മുഖത്ത് കുറച്ച് കൂടെ മികച്ച നീക്കങ്ങള്‍ ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നുണ്ട്. ലൂണയും ഡെയ്സുകെയും മികച്ച ഫോമില്‍ ആണെങ്കിലും പെപ്ര തന്റെ ആദ്യ ഗോള്‍ ഇതുവരെ കണ്ടാത്തത് ടീമിന് ആശങ്ക നല്‍കുന്നുണ്ട്. ഇന്ന് ഡിഫൻസില്‍ മാറ്റങ്ങള്‍ ഉണ്ടാകാൻ സാധ്യതയില്ല. പെപ്ര ബെഞ്ചിലേക്ക് പോയി ദിമി ആദ്യ ഇലവനില്‍ എത്തിയേക്കും.
ഇന്ന് വൈകിട്ട് 8 മണിക്ക് നടക്കുന്ന മത്സരം സൂര്യ മൂവിസിലും ജിയോ സിമിമയിലും കാണാം. കേരള ബ്ലാസ്റ്റേഴ്സ് 7 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുകയാണ്. ചെന്നൈയിൻ 7 പോയിന്റുമായി ഏഴാം സ്ഥാനത്തും നില്‍ക്കുന്നു.
ലീഗിലെ ഇടവേളയ്‌ക്കുശേഷം കഴിഞ്ഞ കളിയില്‍ മുന്‍ ചാമ്ബ്യന്മാരായ ഹൈദരാബാദ് എഫ്സിയെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ എട്ടാം മത്സരത്തിനിറങ്ങുന്നത്. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ തോല്‍വിയറിയാതെയാണ് സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ കുതിപ്പ്. ഒന്നാമതുള്ള എഫ്സി ഗോവയ്‌ക്കും ബ്ലാസ്റ്റേഴ്സിനും 16 പോയിന്റ് വീതമാണുള്ളതെങ്കിലും ഗോള്‍ ശരാശരിയില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ 19 പോയിന്റുമായി കൊമ്ബന്മാര്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കും. എന്നാല്‍ ഗോവ ബ്ലാസ്റ്റേഴ്സിനെ അപേക്ഷിച്ച് ഒരു മത്സരം കുറവാണ് കളിച്ചത്. ഇന്ന് സമനിലയാ നേടാനായാല്‍ പോലും ബ്ലാസ്റ്റേഴ്‌സിന് വീണ്ടും ഗോവയെ മറികടന്ന് ടേബിള്‍ തലപ്പത്തെത്താം.
അതേസമയം മൂന്നാം വിജയം ലക്ഷ്യമിട്ടാണ് ചെന്നൈയിന്‍ എഫ്സി ഇന്ന് കൊച്ചിയില്‍ കളിക്കാനിറങ്ങുന്നത്. സീസണില്‍ ഇതുവരെ മികച്ച ഫോമിലേക്കുയരാന്‍ കഴിയാത്തത് അവര്‍ക്ക് തിരിച്ചടിയാണ്. കളിച്ച 7 കളികളില്‍ നാലും തോറ്റ അവര്‍ ജയിച്ചത് രണ്ടില്‍ മാത്രം. ഒരെണ്ണം സമനിലയിലും പിരിഞ്ഞു. നിലവില്‍ 7 കളികളില്‍ നിന്ന് 7 പോയിന്റുമായി ഏഴാം സ്ഥാനത്താണ് ചെന്നൈയിന്‍ എഫ്സി.