IndiaNEWS

പ്രധാനമന്ത്രിയെ വീണ്ടും പരിഹസിച്ച്‌ പ്രകാശ് രാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടും പരിഹസിച്ച്‌ നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി തേജസ് യുദ്ധവിമാനത്തില്‍ ലഘുയാത്ര നടത്തിയതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുക്കൊണ്ടാണ് താരം പരിഹസിച്ചിരിക്കുന്നത്.

‘ഇനി അടുത്തത് എന്താണ്, മുങ്ങിക്കപ്പല്‍ ആണോ?’ എന്നാണ് പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ഏകദിന ലോകകപ്പ് മത്സരത്തില്‍ ഇന്ത്യ തോറ്റപ്പോഴും പ്രധാനമന്ത്രിയെ പരിഹസിച്ചു കൊണ്ട് നടൻ രംഗത്തെത്തിയിരുന്നു.

ഫൈനലില്‍ ഇന്ത്യയുടെ ജയം ആഘോഷിക്കാൻ ബിജെപിയുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടിക്ക് പദ്ധതിയിട്ടിരുന്നു എന്നും എന്നാല്‍ അത് പാളിയെന്നും കോണ്‍ഗ്രസ് അനുകൂല എക്‌സ് അക്കൗണ്ടില്‍ വന്ന ഒരു കുറിപ്പ് പങ്കുവെച്ചുകൊണ്ടായിരുന്നു പ്രകാശ് രാജിന്റെ പരിഹാസം. പ്രധാന നടന്റെ തിരക്കഥ പാളിയിരിക്കുന്നു ഇനിയും ഇതുപോലെ അവസരങ്ങള്‍ വരുമെന്നായിരുന്നു കുറിപ്പ് പങ്കുവെച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്.

Signature-ad

 

അതേസമയം തിരുച്ചിറപ്പള്ളി ആസ്ഥാനമായുള്ള പ്രണവ് ജുവലേഴ്സ് ഉള്‍പ്പെട്ട 100 കോടിയുടെ നിക്ഷേപക തട്ടിപ്പില്‍ താരത്തിന് കഴിഞ്ഞ ദിവസമാണ് ഇഡി നോട്ടീസ് അയച്ചത്. കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. ഈ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡറായിരുന്നു പ്രകാശ് രാജ്. അടുത്തയാഴ്ച ചെന്നൈയിലെ ഹാജരാകാനാണ് പ്രകാശ് രാജിനു നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Back to top button
error: