KeralaNEWS

സ്കൂളില്‍ പോകുകയായിരുന്ന മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി കുത്തിവീഴ്ത്തി

കാസർകോട്: സഹോദരനോടൊപ്പം സ്കൂളില്‍ പോകുകയായിരുന്ന മൂന്നാംക്ലാസ് വിദ്യാര്‍ഥിയെ കാട്ടുപന്നി കുത്തിവീഴ്ത്തി.

മുണ്ടക്കൈ ഗവ.എല്‍പി സ്കൂള്‍ വിദ്യാര്‍ഥി സയ്യിദ് ഹൈദര്‍ അലിയെയാണ് കാട്ടുപന്നി ആക്രമിച്ചത്.ആക്രമണത്തിൽ കീഴ്ത്താടിയുടെ എല്ലുപൊട്ടിയ കുട്ടിയെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കി.

Signature-ad

മുളിയാര്‍ മുതലപ്പാറ സാബിത്ത് അപ്പാര്‍ട്ട്മെന്‍റിലെ മുഹമ്മദ് ഷാക്കിദിന്‍റെയും ഹാജിറയുടെയും മകനായ ഹൈദറിനെ  വീട്ടില്‍നിന്ന് 300 മീറ്റര്‍ അകലെ വച്ചാണ് കാട്ടുപന്നി ആക്രമിച്ചത്.ഒപ്പമുണ്ടായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ  കാട്ടുപന്നിയുടെ ആക്രമണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു.

Back to top button
error: