KeralaNEWS

റോബിന്‍ ബസ് ഉടമ ഗിരീഷിന് ‘ശ്രേഷ്ഠകര്‍മ്മ’ പുരസ്‌ക്കാരം

പാല: മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷൻ ഏര്‍പ്പെടുത്തിയ ശ്രേഷ്ഠകര്‍മ്മ പുരസ്കാരം റോബിൻ ബസ് ഉടമ ബേബി ഗിരീഷിന്.പാലാ മൂന്നാനിയിലുള്ള ഗാന്ധിസ്ക്വയറില്‍ വെച്ചായിരുന്നു പുരസ്ക്കാര സമർപ്പണം.

” റോബിൻ ബസ് പിടിച്ചെടുക്കരുതെന്ന് കോടതി നിര്‍ദ്ദേശം നിലവിലുണ്ട്. എന്നാല്‍ പലയിടത്ത് തടഞ്ഞ് പിഴ ഈടാക്കി തന്നെ വേട്ടയാടുകയാണ്”  പുരസ്ക്കാരം സ്വീകരിച്ച ശേഷം ബേബി ഗിരീഷ് പറഞ്ഞു.

Signature-ad

ദിവസവും പതിനായിരക്കണക്കിന് രൂപ പിഴ ഈടാക്കി തന്നെ തളര്‍ത്താനാണ് സര്‍ക്കാരിൻ്റെ ശ്രമം. വൻ തുക ദിനംപ്രതി ഈടാക്കി തന്നെ അടിയറവ് പറയിക്കാൻ സര്‍ക്കാര്‍ സംവീധാനങ്ങള്‍ ദുരുപയോഗിക്കുകയാണെന്നും ഗിരീഷ് പറഞ്ഞു. കെ എസ് ആര്‍ ടി സിക്ക് നഷ്ടം വരുമെന്ന് പറഞ്ഞ് മറ്റുള്ളവരെ പ്രവര്‍ത്തിക്കാൻ അനുവദിക്കാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: