KeralaNEWS

വിടമാട്ടേന്‍!!! ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി മറിയക്കുട്ടി; പത്രാധിപര്‍ ഉള്‍പ്പെടെ പത്ത് പ്രതികള്‍

ഇടുക്കി: സി.പി.എം. മുഖപത്രം ദേശാഭിമാനിക്കെതിരെ മാനനഷ്ടക്കേസ് നല്‍കി മറിയക്കുട്ടി. ദേശാഭിമാനി പത്രത്തിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ദേശാഭിമാനി പത്രാധിപര്‍ ഉള്‍പ്പെടെ പത്ത് പേരാണ് പ്രതികള്‍.

മറിയക്കുട്ടിയുമായി ബന്ധപ്പെട്ട് തെറ്റായ വാര്‍ത്ത നല്‍കി മാനഹാനിയുണ്ടാക്കി എന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി അടിമാലി മുന്‍സിഫ് കോടതിയിലാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. യൂത്ത് കോണ്‍?ഗ്രസാണ് മറിയക്കുട്ടിക്ക് ആവശ്യമായ നിയമസഹായം നല്‍കുന്നത്.

Signature-ad

ക്ഷേമപെന്‍ഷന്‍ ലഭിക്കാന്‍ കാലതാമസം വന്നതിനെത്തുടര്‍ന്ന് മറിയക്കുട്ടിയും (87), അന്ന ഔസേപ്പും (80) അടിമാലിയില്‍ ഭിക്ഷയാചിച്ച് സമരം ചെയ്തിരുന്നു. ഇതിനു പിന്നാലെ മറിയക്കുട്ടിക്ക് വലിയ ആസ്തിയുണ്ടെന്നുകാട്ടി പാര്‍ട്ടി മുഖപത്രത്തില്‍ വാര്‍ത്ത വന്നിരുന്നു. തുടര്‍ന്ന് അവര്‍ക്കെതിരേ സിപിഎം അനുകൂലികളുടെ സൈബര്‍ ആക്രമണം ശക്തമായിരുന്നു.

മറിയക്കുട്ടിക്ക് ഒന്നര ഏക്കര്‍ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നും അതില്‍ ഒന്ന് വാടകയ്ക്ക് നല്‍കിയിരിക്കുകയാണെന്നുമായിരുന്നു സി.പി.എം. പ്രചരിപ്പിച്ചത്. പെണ്‍മക്കളായ നാലുപേരും നല്ല സാമ്പത്തിക സ്ഥിതിയില്‍ കഴിയുന്നവരാണ്. ഇതില്‍ ഒരാള്‍ വിദേശത്താണെന്നും പ്രചാരണമുണ്ടായി.

സൈബര്‍ ആക്രമണം ശക്തമായതോടെ തന്റെ പേരില്‍ ഭൂമിയുണ്ടെങ്കില്‍ അതിന്റെ രേഖ നല്‍കണമെന്ന് ആവശ്യപ്പെട്ട് മറിയക്കുട്ടി വില്ലേജ് ഓഫീസിലെത്തുകയും തുടര്‍ന്ന് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് മറിയക്കുട്ടി പുറത്തുവിടുകയും ചെയ്തു. പിന്നാലെ, വിഷയത്തില്‍ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു.

Back to top button
error: