SportsTRENDING

വിജയ് ഹസാരെ ട്രോഫിയിൽ  സൗരാഷ്ട്രയെ 3 വിക്കറ്റിനു വീഴ്ത്തി കേരളത്തിനു വിജയത്തുടക്കം

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ജയത്തുടക്കം. ഗ്രൂപ്പ് എയിൽ നടന്ന ആവേശപ്പോരിൽ നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയെ 3 വിക്കറ്റിനു വീഴ്ത്തിയാണ് കേരളത്തിൻ്റെ ജയം.
 ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയെ 188 റൺസിനു ചുരുട്ടിക്കൂട്ടിയ കേരളം 48ആം ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം കുറിച്ചു. കേരളത്തിനായി അബ്ദുൽ ബാസിത്ത് 60 റൺസ് നേടി. ബൗളിംഗിൽ തൻ്റെ കന്നി മത്സരത്തിനിറങ്ങിയ അഖിൻ സത്താർ 4 വിക്കറ്റ് വീഴ്ത്തി.

10 ഓവറില്‍ 39 റണ്‍സ് മാത്രം വഴങ്ങിയാണ് അഖിൻ നാലു വിക്കറ്റ് എടുത്തത്.ബേസില്‍ തമ്ബി, ശ്രേയസ് ഗോപാല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. 98 റണ്‍സ് എടുത്ത വിശ്വരാജ്സിങ് ജഡേജ ആണ് സൗരാഷ്ട്രയുടെ ടോപ് സ്കോറർ.

അതേസമയം ആഭ്യന്തര ക്രിക്കറ്റില്‍ വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. വിജയ് ഹസാരെ ട്രോഫിയില്‍ സൗരാഷ്ട്രക്കെതിരായ മത്സരത്തില്‍ മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 30 റണ്‍സുമായി മടങ്ങി.

Back to top button
error: