KeralaNEWS

പാലാ ഭരണങ്ങാനത്ത്  ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയെ ഒഴുക്കിൽ പെട്ട്  കാണാതായി,  രാത്രിയായതോടെ തെരച്ചിൽ നിർത്തിവച്ചു

     ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകൾ ഹെലൻ അലക്സി(മരിയ)നെയാണ് കാണാതായത്.പാലാ- ഈരാറ്റുപേട്ട റോഡിൽ ഇടപ്പാടിക്ക് സമീപമാണ് അപകടം. ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

സ്കൂൾ വിട്ട്  വൈകിട്ട് 4.45 ഓടെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ രണ്ടു വിദ്യാർത്ഥിനികൾ, അപ്രതീക്ഷിതമായി ഒഴുക്കിൽ വീഴുകയായിരുന്നു. തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ്  ഇരുവരും ശക്തമായ ഒഴുക്കിൽപ്പെട്ട് റോഡിൽ വീണത്. ആ സമയം ഇതുവഴി കടന്നുപോയ സ്കൂ‌ൾ ബസിലെ ഡ്രൈവർ അപകടം കാണുകയും കുട്ടികളെ രക്ഷിക്കാൻ ഓടിയെത്തി പിടിച്ചെങ്കിലും ഒരാൾ പിടിവിട്ട് ഒഴുക്കിൽപ്പെടുകയായിരുന്നു. ഒരാളെ രക്ഷിക്കാൻ കഴിഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു.
ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പെൺകുട്ടികൾ തോട്ടിൽ വീണത്.

Signature-ad

പാലാ ഫയർഫോഴ്സും, പോലീസും, ഈരാറ്റുപേട്ടയിലെ നന്മ സന്നദ്ധ പ്രവർത്തകരും ചേർന്ന് ഊർജിതമായി തെരഞ്ഞെങ്കിലും  ഇരുട്ടായതിനാൽ രക്ഷാപ്രവർത്തനവും അതീവ ദുഷ്കരമായി തീർന്നു.

ഒടുവിൽ കനത്ത മഴയും വെളിച്ച കുറവും മൂലം തിരച്ചിൽ നിർത്തുകയായിരുന്നു. ടോർച്ചിൻ്റെ വെളിച്ചത്തിലും സന്നദ്ധ പ്രവർത്തകർ തെരച്ചിൽ തുടർന്നിരുന്നു. തോട്ടിലൂടെ തിരഞ്ഞ് ആറ്റിൽ വരെ തെരച്ചിൽ നടത്തിയതായി സന്നദ്ധ പ്രവർത്തകർ പറഞ്ഞു.

Back to top button
error: