KeralaNEWS

പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിൽ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ തീരുമാനം വിവാദമായതോടെ പിൻമാറ്റം! നവകേരള സദസിന് പറവൂർ നഗരസഭ പണം നൽകില്ലെന്ന് ചെയർപേഴ്സൻ

കൊച്ചി: നവകേരള സദസിന് പറവൂർ നഗരസഭ പണം നൽകില്ലെന്ന തീരുമാനവുമായി ചെയർപേഴ്സൻ ബീന ശശിധരൻ. പണം നൽകേണ്ടതില്ലെന്ന് സെക്രട്ടറിക്ക് നിർദേശം നൽകിയതായി ചെയർപേഴ്സൻ ബീന ശശിധരൻ അറിയിച്ചു. തുക നൽകാൻ പതിമൂന്നിന് ചേർന്ന കൗൺസിൽ അംഗീകാരം നൽകിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലത്തിൽ യുഡിഎഫ് ഭരിക്കുന്ന നഗരസഭയുടെ തീരുമാനം വിവാദമായതോടെയാണ് പണം നൽകേണ്ടെന്ന തീരുമാനത്തിലേക്ക് ചെയർപേഴ്സൻ എത്തുന്നത്.

പദ്ധതി റിവിഷനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയാണ് തുക പാസാക്കിയത്. തീരുമാനം അംഗീകാരത്തിനായി നഗരസഭ സെക്രട്ടറി ജില്ലാ ആസൂത്രണ സമിതിക്ക് കൈമാറിയിരുന്നു. ഒരു ലക്ഷം രൂപയാണ് നൽകാനിരുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ചെയർപേഴ്സൻ രം​ഗത്തെത്തി. തെറ്റിദ്ധരിപ്പിച്ചാണ് പദ്ധതിയിൽ തുക വകയിരുത്തിയതെന്ന് ചെയർപേഴ്സൻ പ്രതികരിച്ചു. നാളെ കൗൺസിൽ ചേർന്ന് ഇത് തിരുത്തുമെന്നും ചെയർപേഴ്സൻ ബീന ശശിധരൻ അറിയിച്ചു.

Signature-ad

നവകേരള സദസിന് ആളെ കൂട്ടാൻ സ്കൂൾ കുട്ടികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നല്‍കിയെന്നത് വിവാദമായിരുന്നു. കഴിഞ്ഞ ദിവസം തിരൂരങ്ങാടി ഡിഇഒ വിളിച്ച് ചേർത്ത യോഗത്തിലാണ് കുട്ടികളെ നവകേരള സദസിനെത്തിക്കാൻ പ്രധാനധ്യാപകർക്ക് നിർദേശം നൽകിയത്. ഓരോ സ്കൂളിൽ നിന്നും കുറഞ്ഞത് 200 കുട്ടികൾ എങ്കിലും വേണമെന്നായിരുന്നു നിര്‍ദ്ദേശം. അച്ചടക്കമുള്ള കുട്ടികളെ മാത്രം കൊണ്ടുപോയാൽ മതിയെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ എംഎസ്എഫ് ഉൾപ്പെടെ മലപ്പുറത്ത് പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.

Back to top button
error: