KeralaNEWS

ബജറ്റ് നിരക്കില്‍ ക്രൂസ് സര്‍വീസുമായി ജലഗതാഗത വകുപ്പ്

കൊച്ചി: സാധാരണക്കാര്‍ക്കും ഇനി ക്രൂസില്‍ ആഘോഷിക്കാം. ബജറ്റ് ഉല്ലാസയാത്രയ്ക്കുള്ള രാജ്യത്തെ ആദ്യത്തെ സോളാര്‍ ക്രൂസ് ബോട്ട് ‘ഇന്ദ്ര’ അടുത്ത മാസം നീറ്റിലിറങ്ങും.

ശീതീകരിച്ച രണ്ടു നിലയുള്ള ക്രൂയിസില്‍ മൂന്നര മണിക്കൂര്‍ യാത്രയ്ക്ക് ഒരാള്‍ക്ക് 300 രൂപയാണ് നിരക്ക്. 100 പേര്‍ക്ക് സഞ്ചരിക്കാം. ദിവസം രണ്ട് ട്രിപ്പുകള്‍. രാവിലെ 10.30 മുതല്‍ രണ്ടുവരെയും ഉച്ചയ്ക്ക് മൂന്നരയ്ക്ക് തുടങ്ങി 7മണിക്ക് അവസാനിക്കുന്ന മറ്റൊരു സർവീസുമാകും ഉണ്ടാകുക. എറണാകുളം ബോട്ട് ജെട്ടിയില്‍ നിന്ന് പുറപ്പെടുന്ന ബോട്ട് വൈപ്പിൻ കടല്‍മുഖം, ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി എന്നിവിടങ്ങളിലൂടെയാണ് മടങ്ങുക.

Signature-ad

മൂന്നരക്കോടി രൂപ ചെലവില്‍ ഫ്രഞ്ച് സാങ്കേതിക വിദ്യയുടെ സഹകരണത്തോടയാണ് ‘ഇന്ദ്ര’യുടെ നിര്‍മാണം. ജലഗതാഗത വകുപ്പ് തുടങ്ങിയ കൊല്ലത്തെ ‘സീ അഷ്ടമുടി’, ആലപ്പുഴയിലെ ‘വേഗ’ ബജറ്റ് ടൂറിസം പാക്കേജുകള്‍ വൻ വിജയമായിരുന്നു.

ലോകപ്രശസ്ത ട്രാവല്‍ പ്രസിദ്ധീകരണമായ ‘കൊണ്ടെ നാസ്റ്റ് ട്രാവലര്‍’ തയ്യാറാക്കിയ ഏഷ്യയില്‍ കണ്ടിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടികയില്‍ കൊച്ചി ഇടം നേടിയതിന്റെ ഒരു കാരണം ജലഗതാഗതമായിരുന്നു. ഇതിന്റെ സാധ്യതകള്‍ കൂടുതൽ ഉപയോഗിക്കാനാണ്  ജലഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്.

Back to top button
error: