KeralaNEWS

കേരളത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല, പിന്നല്ലേ ഇന്ത്യ; സഞ്ജുവിനെ ഒഴിവാക്കിയതിൽ ന്യായീകരിച്ച് ശ്രീശാന്ത്

ന്ത്യൻ ടീമില്‍ സഞ്ജു സാംസണ്‍ നേരിടുന്ന അവഗണനയ്ക്കെതിരെ സോഷ്യല്‍ മീഡിയില്‍ പലപ്പോഴും രൂക്ഷ വിമര്‍ശനങ്ങൾ ഉയർന്നിട്ടുണ്ട്.ഇപ്പോഴിതാ ലോകകപ്പിന് പിന്നാലെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനവും സഞ്ജുവിന് ബിസിസിഐ നിരസിച്ചിരിക്കുകയാണ്.

എന്നാൽ ഇതിനെ ന്യായീകരിച്ചെത്തിയിരിക്കുകയാണ് മലയാളി താരവും മുൻ ഇന്ത്യൻ പേസറുമായിരുന്ന എസ് ശ്രീശാന്ത്. അടുത്തിടെ കേരളത്തിന് വേണ്ടിയുള്ള  സഞ്ജുവിന്റെ പ്രകടനം വളരെ മോശമായിരുന്നുവെന്നും അങ്ങനെയുള്ള ഒരാളെയാണോ ദേശീയ ടീമിലേക്ക് പരിഗണിക്കുക എന്നുമായിരുന്നു ശ്രീശാന്ത് ചോദിച്ചത്. കായിക മാധ്യമമായ സ്പോര്‍ട്സ്കീഡയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.

“ടി20ക്ക് മുമ്ബ് ലോകകപ്പിന്റെ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന്റെ ഫാൻസ് സഞ്ജു ടീമിലെത്താൻ യോഗ്യനാണ് പറയുകയുണ്ടായി. എന്നാല്‍ എനിക്ക് പറയാനുള്ളത് ഏകദിന മത്സരങ്ങളില്‍ സഞ്ജു ഇതുവരെ പ്രത്യേക പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഫൈനലില്‍ എത്തിയ ടീമിലെ കെ.എല്‍ രാഹുല്‍, ഇഷാൻ കിഷൻ എന്നിവരെക്കാള്‍ ഒരു പ്രകടനം സഞ്ജുവിന്റെ ഭാഗത്ത് നിന്നുമുണ്ടായിട്ടില്ല.സഞ്ജു  കഴിവുള്ള താരമായിരിക്കാം പക്ഷെ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 ടീമില്‍ ഇടം നേടുന്നതിനെ കുറിച്ച്‌ പറയുകയാണെങ്കില്‍ താരത്തിന്റെ നിലവിലുള്ള ഫോം അത്ര മികച്ചതല്ല.

Signature-ad

സെയ്യദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിനെ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ നയിച്ച സഞ്ജു ആകെ ബാറ്റിങ്ങില്‍ നേടിയത് ഒരു അര്‍ധ സെഞ്ചുറി മാത്രമാണ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ അസമിനെതിരെയുള്ള നിര്‍ണായക മത്സരത്തില്‍ ആദ്യ പന്തില്‍ ഒരു മോശം ഷോട്ടിലൂടെ റയാൻ പരാഗിന്റെ പന്തില്‍ പുറത്താകുന്നുണ്ട്. തന്റെ അഭിപ്രായത്തില്‍ ഒരു മലയാളി എന്ന നിലയ്ക്ക് സഞ്ജു ഇന്ത്യൻ ടീമില്‍ എത്തണമെന്ന് തന്നെയാണ് ആഗ്രഹം. പക്ഷെ ഒരു ഇന്ത്യൻ എന്ന കണ്ണിലൂടെ നോക്കുമ്ബോള്‍ നിലവിലുള്ള താരത്തിന്റെ പ്രകടനം വെച്ച്‌ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടീമില്‍ ഇടം നേടാൻ സഞ്ജു യോഗ്യനല്ല.” – ശ്രീശാന്ത് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബിസിസിഐ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്ബരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. പ്രധാന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച ബിസിസിഐ പരമ്ബരയില്‍ ഇന്ത്യയെ നയിക്കാനുള്ള ചുമതല  സൂര്യകുമാര്‍ യാദവിനാണ് നല്‍കിയത്.രാഹുല്‍ ദ്രാവിഡിന് പകരം വിവിഎസ് ലക്ഷ്മണനാണ് ടീമിന് പരിശീലനം നല്‍കുക.

അഞ്ച് മത്സരങ്ങളുടെ പരമ്ബരയാണ് ഇന്ത്യക്ക് ഓസ്ട്രേലിയയ്ക്കെതിരെയുള്ളത്.ഇതിൽ നവംബര്‍ 26ന് നടക്കുന്ന മത്സരം തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തിൽ വച്ചാണ്.

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഇന്ത്യയുടെ സ്ക്വാഡ് – സൂര്യകുമാര്‍ യാദവ്, റുതുരാജ് ഗെയ്ക്ക്വാദ്, ഇഷാൻ കിഷൻ, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ഷര്‍മ, വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ശിവം ദൂബെ, രവി ബിഷ്നോയി, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, അവേഷ് ഖാൻ, മുകേഷ് കുമാര്‍.

Back to top button
error: