KeralaNEWS

സ്കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞ് നിറയൊഴിച്ച് പൂർവ്വവിദ്യാർഥി…. കുടുതൽ വിവിരങ്ങൾ പുറത്ത്

തൃശൂർ: തൃശൂരിൽ സ്കൂളിൽ യുവാവ് വെടിവയ്പ് നടത്തിയത് ബേബി എയർ പിസ്റ്റൾ ഉപയോഗിച്ചെന്ന് സ്ഥിരീകരണം. 1500 രൂപ വില വരുന്ന ബേബി എയർ പിസ്റ്റൾ 177 മുളയം സ്വദേശി ജഗൻ സെപ്തംബർ 28ന് അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നാണ് വാങ്ങിയത്. പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങി സ്വരുക്കൂട്ടിവെച്ച പണം ഉപയോഗിച്ചാണ് തോക്ക് വാങ്ങിയതെന്നാണ് ഇയാൾ നൽകിയ മൊഴി. നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. 2020 മുതൽ ഇയാൾ മാനസികാരോഗ്യത്തിന് ചികിത്സയിലാണെന്നാണ് യുവാവിന്റെ മാതാപിതാക്കൾ പറയുന്നത്.

സ്കൂളിൽ നിന്ന് പാതി വഴിയിൽ പഠനം ഉപേക്ഷിച്ച് പോയ വിദ്യാർത്ഥിയാണ് ജഗനെന്നാണ് വിദ്യോദയം സ്കൂളിലെ അധ്യാപിക വിശദീകരിക്കുന്നത്. സ്കൂൾ അധികൃതർ തന്റെ ഭാവി നശിപ്പിച്ചെന്ന് പറഞ്ഞായിരുന്നു നിറ ഒഴിച്ചതെന്നും അധ്യാപിക വിശദീകരിച്ചു. 2021ൽ ഒരു വർഷം സ്കൂളിൽ വന്നിരുന്നു. പിന്നെ സ്കൂളിൽ വന്നില്ല. പരീക്ഷയെഴുതാനും വന്നില്ല. തോക്ക് കണ്ടപ്പോഴാണ് പൊലീസിനെ അറിയിച്ചത്. സ്കൂളിൽ നിന്നും പോകുന്ന വഴിയിൽ വെച്ചും ക്ലാസ് റൂമിൽ വെച്ചും നിറയൊഴിച്ചു. പക്ഷേ കുട്ടികൾക്ക് നേരെയൊന്നും നിറയൊഴിച്ചിട്ടില്ലെന്നു അധ്യാപക വിശദീകരിച്ചു. പൊലീസിനെ കണ്ടപ്പോൾ ഓടി മതിൽ ചാടി കടന്നു. നാട്ടുകാർ ചേർന്നാണ് പിടിച്ച് പൊലീസേൽപ്പിച്ചത്.

Signature-ad

തൃശ്ശൂർ വിവേകോദയം സ്കൂളിൽ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് പൂർവ വിദ്യാർത്ഥിയായ ജഗൻ എന്ന യുവാവ് തോക്കുമായെത്തി വിറയൊഴിച്ചത്. പൂർവ വിദ്യാർത്ഥി മുളയം സ്വദേശി ജഗനാണ് സ്കൂളിൽ തോക്കുമായെത്തിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്റ്റാഫ് റൂമിൽ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തിയ യുവാവ്, ക്ലാസ് റൂമിൽ കയറി മൂന്ന് തവണ മുകളിലേക്ക് വെടിവച്ചു എന്നാണ് അധ്യാപകർ പറയുന്നത്. തുടർന്ന് ഇറങ്ങി ഓടുന്നതിനിടെ നാട്ടുകാർ ചേർന്ന് ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിക്കടിമയാണ് യുവാവെന്ന് പൊലീസ് പറഞ്ഞു.

Back to top button
error: