ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചാല്‍ പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
സ്ത്രീകള്‍ക്കും ദളിതര്‍ക്കുമെതിരേയുള്ള അക്രമങ്ങളില്‍ കോണ്‍ഗ്രസ് കണ്ണടയ്ക്കുകയാണെന്നും രാജസ്ഥാനിലെ പാലി ജില്ലയില്‍ ഇന്നലെ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ പ്രസംഗിക്കവേ മോദി ആരോപിച്ചു. ബിജെപിയുടെ ഡബിള്‍ എൻജിൻ സര്‍ക്കാരുകള്‍ വന്നാല്‍ കേന്ദ്രപദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുമെന്നും മോദി അവകാശപ്പെട്ടു.
രാജസ്ഥാനില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം പെട്രോള്‍, ഡീസല്‍ വിലകള്‍ പുനഃപരിശോധിക്കുമെന്ന് ഉറപ്പും നല്കുന്നു. ഇതെന്റെ ഉറപ്പാണ്. പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും ഇത് ആശ്വാസം നല്‍കും – നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.