IndiaNEWS

ഇന്ത്യയുടെ തോൽവി താങ്ങാനായില്ല; യുവ എഞ്ചിനീയർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

തിരുപ്പതി: ഇന്ത്യയുടെ ലോകകപ്പ് ഫൈനലിലെ തോല്‍വി താങ്ങാനായില്ല, ഹൃദയാഘാതത്തെ തുടര്‍ന്ന് യുവ എഞ്ചിനീയര്‍ മരിച്ചു. തിരുപ്പതി മണ്ഡല്‍ ദുര്‍ഗാസമുദ്ര സ്വദേശി ജ്യോതികുമാര്‍ യാദവാണ് മരിച്ചത്.

35 വയസായിരുന്ന ജ്യോതികുമാര്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറായിരുന്നു.ഞായറാഴ്ച നടന്ന ഫൈനൽ മത്സരത്തിന് പിന്നാലെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു.പെട്ടെന്നു തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Back to top button
error: