CrimeNEWS

ഭാര്യക്കൊപ്പം മറ്റൊരാൾ; ഉത്തര്‍പ്രദേശില്‍ 35കാരിയെ ഭര്‍ത്താവ് ജീവനോടെ തീകൊളുത്തി

ലക്നൗ: ഭാര്യയെ മറ്റൊരാള്‍ക്കൊപ്പം കിടക്കയില്‍ കണ്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 35കാരിയെ ഭര്‍ത്താവ് ജീവനോടെ തീകൊളുത്തി കൊന്നു.
ബറേലി ഗോട്ടിയ ഗ്രാമത്തിലാണ് സംഭവം. അഞ്ജലിയാണ് മരിച്ചത്. പ്രതിയായ ഇവരുടെ ഭർത്താവ് നേപ്പാള്‍ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഷാഹി പൊലീസ് സ്റ്റേഷനാണ് അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. നേപ്പാള്‍ സിങ്ങിനെതിരെ കൊലപാതക കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.
ഗ്രാമത്തിന് അരികിലുള്ള കൃഷിയിടത്തില്‍ നിന്ന് ശനിയാഴ്ച രാത്രിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ഭര്‍ത്താവിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
അയൽവാസിയായ യുവാവുമായി ഇവർ പ്രണയത്തിലായിരുന്നെന്നും ആരുമില്ലാത്ത നേരത്ത് വീട്ടിൽ വച്ച് ഇവർ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ മടങ്ങിയെത്തിയ ഭർത്താവ് ഇരുവരെയും കൈയ്യോടെ പിടികൂടുകയായിരുന്നു എന്നാണ് വിവരം.

Back to top button
error: