KeralaNEWS

കോഴിക്കോട് ഗോള്‍ പോസ്റ്റ് ദേഹത്തു വീണ് 59കാരൻ മരിച്ചു

കോഴിക്കോട്:ഫുട്ബോള്‍ ടര്‍ഫിലെ അറ്റകുറ്റ പണിക്കിടെ ഗോള്‍ പോസ്റ്റ്‌ ദേഹത്ത് വീണയാള്‍ മരിച്ചു. കോടമ്ബുഴ പള്ളിമേത്തല്‍ അയ്യപ്പൻകണ്ടിയില്‍ താമസിക്കുന്ന വടക്കേ വീട്ടില്‍ സിദ്ദിഖ് (59) ആണ് മരിച്ചത്.തുമ്ബപ്പാടം ഫൂട്ട് ഔട്ട് ടര്‍ഫിലാണ് അപകടമുണ്ടായത്.

ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ടര്‍ഫിലെ പണിക്കിടെയാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റുക്കിയ. മക്കള്‍: ഷെറീന, റിയാസ്, റിഷാദ്. മരുമക്കള്‍ : സലീം, സുമയ്യ, ബുസൈന.

Back to top button
error: