KeralaNEWS

തെരുവ് നായ ആക്രമണം; നാലര വയസുകാരൻ ഗുരുതരാവസ്ഥയിൽ

കൊല്ലം : തെരുവ് നായയുടെ ആക്രമണത്തിൽ നാലര വയസുകാരൻ ഗുരുതരാവസ്ഥയിൽ.കൊല്ലം സ്വദേശി നീരജാണ് ആക്രമണത്തിനിരയായത്.
സ്വകാര്യഭാഗത്തും കഴുത്തിലും തുടകളിലും തലയ്ക്കു പിന്നിലും നെറ്റിയിലും ഉള്‍പ്പെടെ മുറിവേറ്റ നീരജിനെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീട്ടില്‍നിന്നു മുറ്റത്തേക്കിറങ്ങിയ നീരജിനെ തെരുവുനായ്ക്കള്‍ കൂട്ടമായെത്തി വലിച്ചിഴച്ചുകൊണ്ടുപോകുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സമീപത്തെ വീട്ടില്‍ പെയിന്റിങ് ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ്  നീരജിനെ തെരുവുനായ്ക്കളില്‍നിന്നു രക്ഷപ്പെടുത്തിയത്.

Signature-ad

ജില്ലയില്‍ തെരുവുനായ്ക്കളുടെ കടിയേറ്റ് ആശുപത്രികളില്‍ എത്തുന്നത് നിരവധിപേരാണ്. തെരുവുനായഭീഷണി നേരിടുന്നതിന് മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വന്ധ്യംകരണ പ്രവര്‍ത്തനങ്ങള്‍ ആവശ്യത്തിനു ഫണ്ടില്ലാത്തത് കാരണം നിലച്ചിരിക്കുകയാണ്.

Back to top button
error: