KeralaNEWS

രണ്ടാം ദിവസവും റോബിനെ വിടാതെ എംവിഡി; തൊടുപുഴ കരിങ്കുന്നത്ത് വണ്ടി തടഞ്ഞു 

തൊടുപുഴ: സര്‍വീസ് ആരംഭിച്ച്‌ രണ്ടാം ദിവസവും റോബിൻ ബസില്‍ പരിശോധന. ഇന്ന് രാവിലെ തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത്ത് വച്ചാണ് റോബിനെ എംവിഡി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി തടഞ്ഞത്.

ഉദ്യോഗസ്ഥരോടൊപ്പം പൊലീസും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബസില്‍ നിരന്തരമായി പരിശോധന നടത്തിയതിന് പിന്നാലെ പിഴ ഈടാക്കുകയും ചെയ്തിരുന്നു.

Signature-ad

അതേസമയം പതിവു പരിശോധനകളുടെ ഭാഗമായാണ് റോബിൻ ബസില്‍ പരിശോധന നടത്തുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഓള്‍ ഇന്ത്യ പെര്‍മിറ്റുമായി സ്റ്റോപ്പുകളില്‍ നിറുത്തി പത്തനംതിട്ട- കോയമ്ബത്തൂര്‍ സര്‍വീസ് നടത്തിയ റോബിന് കേരളത്തില്‍ അഞ്ചിടത്തും തമിഴ്നാട്ടില്‍ ഒരിടത്തും ഉദ്യോഗസ്ഥര്‍ തടഞ്ഞ് പിഴചുമത്തിയിരുന്നു. 7500 രൂപാവീതമാണ് സംസ്ഥാന മോട്ടോര്‍വാഹന വകുപ്പ് അഞ്ചിടത്തുമായി ചുമത്തിയത്. തമിഴ്നാട്ടില്‍ 70,410 രൂപയും. മൊത്തം പിഴത്തുക 1,07,910 രൂപ.

കോണ്‍ട്രാക്‌ട് കാര്യേജ് ബസാണ് റോബിനെന്നും ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളില്‍ ഇത്തരം ബസുകള്‍ക്ക് ഡെസ്റ്റിനേഷൻ ബോര്‍ഡ് (യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതുമായ സ്ഥലം) വയ്ക്കാനും ഇടയ്ക്ക് യാത്രക്കാരെ കയറ്റാനും അനുവാദമില്ലെന്നും പറഞ്ഞായിരുന്നു എം.വി.ഡി നടപടി.

Back to top button
error: