KeralaNEWS

ബജാജിൻ്റെ M .8O  അങ്ങനെ മീൻ വണ്ടിയായി !

രുചക്രവാഹന വിപണിയിൽ കോളിളക്കം സൃഷ്ടിച്ച ജനകീയവാഹനമായിരുന്നു ബജാജിൻ്റെ M .8O .
സ്ക്കൂട്ടറിൻ്റെ ടയറിനേക്കാൾ വലിയ ടയർ, ബൈക്കിനേക്കാൾ ചെറിയ വണ്ടി,  എത്ര ഭാരവും വലിക്കും, ഏതു കയറ്റവും ഈസിയായി ഓടി കയറും.ഏത് പ്രതികൂല കാലാവസ്ഥയായാലും ഒറ്റയടിക്ക്  സ്റ്റാർട്ടാകുന്ന ഈ വാഹനത്തിന് നല്ല മൈലേജ് ഉണ്ടായിരുന്നു.ഇങ്ങനെ ഒരു പാട് സവിശേഷതകളുള്ള M – 80  സെമിബൈക്കിനെ അന്ന് കോളേജ് വിദ്യാർത്ഥികളും, കച്ചവടക്കാരും, ഉദ്യോഗസ്ഥന്മാരും എന്നുവേണ്ട എല്ലാവരും  ഇഷ്ടപ്പെട്ടു.
വലിയ അറ്റകുറ്റപണികളൊന്നും ഇല്ലാത്ത ഈ വാഹനത്തിൽ  ഒരു കുടുംബത്തിന് സുഖമായി യാത്രയും ചെയ്യാമായിരുന്നു.എന്നാൽ M 80യുടെ കഷ്ടകാലം വരാനിരിക്കുന്നതേയുള്ളായിരുന്നു.
നല്ല ഭാരം വലിക്കുന്നതിനാൽ, മീൻ കച്ചവടക്കാർ, M 80 വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ ചില വിരുതന്മാർ M 80-ക്ക് ”മീൻ – 80″ ,” മേത്തൻ – 80″തുടങ്ങിയ അപരനാമങ്ങൾ ചാർത്തിയതോടെ  ആളുകൾ കിട്ടിയ കാശിന് അവരുടെ M 80  വിൽക്കാൻ തുടങ്ങി.
ഇന്നും സെക്കൻ്റ്ഹാൻ്റ് വാഹന വിപണിയിൽ ഏറ്റവും പെട്ടെന്ന് വിറ്റു മാറുന്ന കൂടുതൽ ആവശ്യക്കാരുള്ള വണ്ടിയാണ് M – 80-
 കാണാൻ വലിയ ഭംഗിയൊന്നും ഇല്ലെങ്കിലും  M80 കരുത്തനായിരുന്നു. വിപണിയിൽ നിന്നും ഔട്ടായങ്കിലും ഇന്നും ഈ വാഹനം ഉപയോഗിക്കുന്നവരുണ്ട് ഡ്രൈവിങ്ങ് സ്ക്കൂളുകാരും, കച്ചവടക്കാരും സെക്കൻ്റ് ഹാന്റ് M80 അന്വേഷിച്ചു നടക്കുന്നുമുണ്ട്.

Back to top button
error: