കുവൈത്ത് സിറ്റി: കുവൈത്ത് മെട്രോ റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റംസ് പ്രോജക്റ്റ് റദ്ദാക്കിയതായി പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികള്‍ക്കുള്ള അതോറിറ്റിയുടെ സുപ്രീം കമ്മിറ്റി.
പൊതു ഫണ്ടുകളില്‍ 2.152 മില്യണ ദിനാറിന്റെ ബാധ്യത വരുത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് വ്യക്തമാക്കി. ഇത്രയും വലിയ നഷ്ടം സംഭവിച്ചതായി ഓഡിറ്റ് ബ്യൂറോയാണ് കണ്ടെത്തിയത്.
പ്രോജക്റ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക് ഏകദേശം 10 വർഷത്തെ നീണ്ട കാലയളവാണ് എടുത്തത്. സാധ്യതാ പഠനങ്ങളുടെ ഫലങ്ങൾ പഠിക്കാനും ചർച്ച ചെയ്യാനും രൂപീകരിച്ച നിരവധി കമ്മിറ്റികൾ സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് റദ്ദാക്കൽ തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു.